പയ്യന്നൂരില്‍ 'കാസര്‍ഗോള്‍ഡ്' എന്ന ചിത്രത്തിന്റെ ലോക്കേഷനിന് വെച്ച് രണ്ടു പേരുടെ ജന്മദിനം ഒരുമിച്ച് ആഘോഷിച്ചു.
പ്രശസ്ത നടന് സിദ്ദിഖ്, നിര്‍മ്മാതാവ് റിന്നി ദിവാകര്‍ എന്നിവരുടെ ജന്മദിനമാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്.
ആസിഫ് അലി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, ദീപക് പറമ്പോള്‍, മാളവിക, ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാസര്‍ഗോള്‍ഡ്'.
മുഖരി എന്റര്‍ടൈയ്മെന്റിന്റെ സഹകരണത്തോടെ സരിഗമ അവതരിപ്പിക്കുന്ന 'കാസര്‍ഗോഡ്' വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സൂരജ് കുമാര്‍,റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.
കോപ്രൊഡ്യൂസര്‍- സഹില്‍ ശര്‍മ്മ.
ജെബില്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
വിനായക് ശശികുമാര്‍, വൈശാഖ് സുഗുണന് എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ്, നിരഞ്ജ് സുരേഷ് എന്നിവര്‍ സംഗീതം പകരുന്നു.
എഡിറ്റര്‍-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്- ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം- മസ്ഹര്‍ ഹംസ, സ്റ്റില്‍സ്- റിഷാദ് മുഹമ്മദ്, പരസ്യകല- എസ് കെ ഡി ഡിസൈന്‍ ഫാക്ടറി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ കണ്ട്രോളര്- വിനോഷ് കൈമള്‍, പ്രണവ് മോഹന്‍, പി ആര് ഒ- എ എസ് ദിനേശ്, ശബരി.