യുവ സംവിധയകനായ നന്ദകുമാര്‍, ഒരു അസിസ്റ്റന്റ് പോലും ഇല്ലാതെ ഒറ്റയ്ക്ക് ഒരു സിനിമയുടെ എല്ലാ ടെക്നിക്കല്‍ ജോലികളും സ്വയം ചെയ്ത് തുടര്‍ച്ചയായി അമ്പത് മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് 'ദുരാത്മാവ്'. ലോകത്തില്‍ തന്നെ ആദ്യത്തെ സംഭവമാണിത്. ഒരാള്‍ ഒറ്റയ്ക്ക് പതിനഞ്ചോളം അഭിനേതാക്കളെ വെച്ച് പത്തു ലൊക്കേഷനില്‍ ചിത്രീകരിച്ച 'ദുരാത്മാവ്' ഉടന്‍ തീയേറ്ററില്‍ എത്തും.
5.1 മിക്സിങ് ഉള്‍പ്പെടെ ഡി ഐ അടക്കം പോസ്റ്റ്പ്രൊഡക്ഷന്‍ വര്‍ക്ക് എല്ലാം ഒറ്റക്കു കൈകാര്യം ചെയ്ത്, അമ്പത് മണിക്കൂറില്‍ തീര്‍ത്ത ലോകത്തിലെ ആദ്യത്തെ സിനിമ എന്ന പേരില്‍ 'ദുരാത്മാവ്' അറിയപ്പെടും.
ഇമ്മീഡിയറ്റ് ന്യൂസ് കേരള എന്ന യൂട്യൂബ് ചാനലിലൂടെ ഈ സിനിമയുടെ ഒരു മിനിറ്റ് ഉള്ള ഒരു പ്രോമോ സോങ് റിലീസ് ചെയ്തത് ഇതിനകം പ്രേക്ഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഈ സിനിമയില്‍ നന്ദകുമാര്‍ പടം എന്ന ഒരു ടൈറ്റില്‍ അല്ലാതെ മറ്റൊന്നുമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. മൂന്നു പാട്ടും ഈ സിനിമയില്‍ ഉണ്ട്.
ഷൂട്ട് പൂര്‍ത്തിയാക്കി ഏറ്റവും പെട്ടന്ന് തീയേറ്ററില്‍ റിലീസ് ആവുന്ന സിനിമ വിശേഷണവും ഈ സിനിമക്ക് ലഭിക്കും.
'ദൈവവും പിശാശും മനുഷ്യനും തമ്മില്‍ ഉള്ള ബന്ധം പറയുന്ന ഒരു ആക്ഷേപകഥാ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയാണ് 'ദുരാത്മാവ്' എന്ന് സംവിധായകന് നന്ദകുമാര്‍ പറഞ്ഞു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com