മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന അഭിനയ ശില്പശാല കണ്ണൂരില്‍.
മെയ് 26, 27, 28 തീയതികളില്‍ 'പ്രജ്ഞാ പെര്‍ഫോമന്‍സ് സ്പെയിസിന്റെ' ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഗവ. ടീച്ചേര്‍സ് ട്രെയിനിങ് സ്കൂളിലാണ് അഭിനയ ശില്പശാല സംഘടിപ്പിക്കുന്നത്.
പരിശീലനത്തിലൂടെ ആര്‍ക്കും അഭിനേതാവ് ആകാം എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല രൂപപ്പെടുത്തിയിരിക്കുന്നത്.
ശരീരഭാഷ, മനോധര്‍മ്മ അഭിനയം, മെതേഡ് ആക്ടിംഗ്, രസാഭിനയം, കൃതിയില്‍ നിന്നും അവതരണത്തിലേക്കുള്ള പരിവര്‍ത്തനം, അഭിനയ സിദ്ധാന്തങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ശില്പശാലയില് പഠിപ്പിക്കും.
തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ ബിരുദധാരിയായ ഡോ. എം. പ്രദീപന്, സിനിമ-നാടക രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന വിനോദ് ഗാന്ധി എന്നിവരായിരിക്കും ശില്പശാല നയിക്കുന്നത്.
നാടക കലയില്‍ ബി.ടി.എ, എം.ടി.എ, എം.ഫില്‍, പി.എച്ച്.ഡി ഉള്ള ഡോ. എം. പ്രദീപന്, തീയേറ്റര്‍ പ്രാക്ടീഷ്ണര്‍, അഭിനയ പരിശീലകന്, നാടകകൃത്ത്, സംവിധായകന് എന്നീ നിലകളില്‍ സജീവ സാന്നിധ്യമാണ്.
ദീര്‍ഘകാലമായി നാടകരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന വിനോദ് ഗാന്ധി സിനിമ-നാടക രംഗത്ത് നടന്, അഭിനയ പരിശീലകന് എന്നീ നിലകളില്‍ സജീവമാണ്.
ശില്പശാലയില് പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വിശദ വിവരങ്ങള്‍ക്കായി 6380493884, 8943923016 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.