ഹാസ്യ നടനില്‍ നിന്ന് ക്യാരക്ടര്‍ കഥാപാത്രത്തിലേക്ക് മാറിയപ്പോള്‍ ഒരു നടന് എന്ന നിലയില്‍ എന്താണ് തോന്നിയത് ?
ഇന്ദ്രന്‍സ്: 'ഒരു ഹാസ്യ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ നടന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. ഇളകി അഭിനയിക്കാന്‍ കൂടുതല്‍ സ്പേയ്സ് ഉണ്ടാകും. ക്യാരറ്റര്‍ റോളുകളാകുമ്പോള് നടന്റെ സ്പേയസ് കുറയുകയും കഥാപാത്രത്തിന്റെ ചട്ടക്കൂടില്‍ ഒരുങ്ങി നില്‍ക്കുകയും വേണം. രണ്ടിനും അതിന്റെതായ ഗുണങ്ങളുണ്ട്. ഒതുങ്ങുന്നതിനേക്കാള്‍ നല്ലത് വികാസമാണ് സന്തോഷം കൂടുതല്‍ തരുന്നത്.'