ഒരു നടനു വേണ്ട പ്രധാന ഗുണമെന്തായിരിക്കണം?
സിദ്ദിഖ്: 'നല്ല പെരുമാറ്റം. നല്ല കഥാപാത്രങ്ങളും അഭിനയിക്കാന്‍ അവസരവും ലഭിച്ചാല്‍ മാത്രമെ ഒരു നടന് തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയൂ. അതിന് സംവിധായകനോ നിര്‍മ്മാതാവോ കണ്ട്രോളറോ വിളിക്കണമെങ്കില്‍ നന്നായി അഭിനയിക്കുന്നതു കൊണ്ടു മാത്രമായില്ല.അവര്‍ ആ വ്യക്തിയോട് ഇഷ്ടമുണ്ടാകണം. അതിനു നല്ല പെരുമാറ്റം അത്യാവശ്യമാണ്.. അല്ലെങ്കില്‍ അവര്‍ ഒഴിവാക്കാന്‍ നോക്കും. അതു കൊണ്ട് ഒരു നടന് നന്നായി പെരുമാറാന്‍ കഴിയണം.'