മലയാളത്തില്‍ വളരെ അപൂര്‍വ്വമായ കഥയും കഥാപാത്രവുമാണ് മൂത്തോന് എന്ന ചിത്രത്തിലേത്. ഒരു നടന് എന്ന നിലയില്‍ അക്ബറിനെ എങ്ങനെ നോക്കി കാണുന്നു ?.
നിവിന്‍ പോളി: 'ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ തികച്ചും വ്യത്യസ്തമായ,ഏറേ സൂക്ഷ്മ ഭാവങ്ങളുള്ള കഥാപാത്രമാണ് മൂത്തോനിലെ അക്ബര്‍.വളരെ അധികം പ്രയത്നവും ഏകാഗ്രതയും വേണ്ടി വന്ന കഥാപാത്രമാണത്.എന്റെ അഭിനയ ജീവിതത്തിലെ മോസ്റ്റ് അണ്ടര്റേറ്റഡ്സിനിമ ഏതെന്ന് ചോദിച്ചാല്‍ അത് മൂത്തോന് തന്നെയായിരിക്കും.ഭാവില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ചിത്രവും മൂത്തോനായിരിക്കും.ഇതില്‍ സംവിധായിക ഗീതു മോഹന്‍ദാസിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു'.