CNA
രാമനാഥപുരം:
മോഹന്‍ ലാലിന്റെ 'എമ്പുരാന്' എന്ന ചിത്രത്തിനു ശേഷം മുരളി ഗോപി തിരക്കഥയെഴുതി ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജാ കര്‍മ്മം തമിഴ്നാട്ടിലെ രാമനാഥപുരത്തെ മംഗളനാഥസ്വാമി ശിവ ക്ഷേത്രത്തില്‍ വെച്ചു നിര്‍വ്വഹിച്ചു.
ആര്യ നായകനാകുന്ന ഈ മലയാള-തമിഴ് ചിത്രത്തില്‍ ശാന്തി ബാലകൃഷ്ണന്, നിഖില വിമല്‍, സരിത കുക്കു, ഇന്ദ്രന്‍സ്, മുരളി ഗോപി, സിദ്ധിക്ക്, രഞ്ജി പണിക്കര്‍, ശരത് അപ്പാനി, തരികിട സാബു, തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
'ടിയാന്' എന്ന ബിഗ് ബഡ്ജറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയും ജിയെന്‍ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. സൂപ്പര്‍ ഹിറ്റ് തമിഴ് സിനിമ മാര്‍ക്ക് ആന്റണിക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാര്‍ നിര്‍മ്മിക്കുന്ന ഈ പതിനാലാമത്തെ ചിത്രത്തിന് പേരിട്ടിട്ടില്ല.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com