CNA
കൊച്ചി:
ആദ്യം ഒത്തിരി വിഭവങ്ങളുടെ രുചി നിറച്ച പത്തിരിപ്പാട്ട്. തൊട്ടു പിന്നാലെ കല്യാണത്തിന്റെ ചന്തം നിറച്ച മഞ്ചാടിപ്പാട്ട്. രണ്ടു പാട്ടുകള്‍ക്കും സംഗീത പ്രേമികളില്‍നിന്ന് ലഭിച്ചത് ഹൃദ്യമായ വരവേല്‍പ്പ്. വ്യത്യസ്തവും മനോഹരവുമായ അഞ്ച് പാട്ടുകളുമായാണ് 'ബെസ്റ്റി' എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന 'ബെസ്റ്റി' ഷാനു സമദ് സംവിധാനം ചെയ്യുന്നു. ഒ.എം. കരുവാരക്കുണ്ടിന്റെ രചനയില്‍ അന്‍വര്‍ അമന് സംഗീതസംവിധാനം നിര്‍വഹിച്ച പത്തിരിപ്പാട്ട് കോഴിക്കോട് നടന്ന ഓഡിയോ ലോഞ്ചിലാണ് പുറത്തിറക്കിയത്.
ഈ ഗാനം പാടുന്നത് ഷഹജ മലപ്പുറം. 'മഞ്ചാടിക്കടവിലെ കല്യാണ കുരുവിക്ക് മിന്നാര കസവൊത്ത നാണം...' എന്ന് തുടങ്ങുന്ന കല്യാണ പാട്ട് സമൂഹമാധ്യമ പേജിലൂടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. അഫ്സല് സിയ ഉല് ഹഖ് ,ഫാരിഷ ഹുസൈന് എന്നിവരാണ് ഈ പാട്ട് പാടുന്നത്.
ജലീല്‍ കെ ബാവയുടെ വരികള്‍ക്ക് അന്‍വര്‍ അമന് സംഗീതം പകരുന്നു. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടായ ഔസേപ്പച്ചനും ഷിബു ചക്രവര്‍ത്തിയും വീണ്ടുമൊന്നിക്കുന്ന ബെസ്റ്റിയിലെ മറ്റൊരു മനോഹര ഗാനം അടുത്ത ദിവസം പുറത്തിറങ്ങും.
ഷഹീന് സിദ്ദിഖ്, അഷ്കര്‍ സൗദാന്‍, സുരേഷ് കൃഷ്ണ, ശ്രവണ, സാക്ഷി അഗര്‍വാള്‍,അബുസലിം ,ഹരീഷ് കണാരന്, നിര്‍മ്മല്‍ പാലാഴി,സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്, സാദിക്ക്, ഉണ്ണിരാജ, നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായര്‍, മെറിന മൈക്കിള്‍ അംബിക മോഹന്‍, ശ്രീയ ശ്രീ, ക്രിസ്റ്റി ബിന്നെറ്റ് തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.
എഡിറ്റിംഗ്- ജോണ്‍കുട്ടി, ഛായാഗ്രഹണം- ജിജു സണ്ണി, സൗണ്ട് ഡിസൈന്‍- എം ആര് രാജാകൃഷ്ണന്, സംഘട്ടനം- ഫീനിക്സ് പ്രഭു, സ്റ്റില്‍സ്- അജി മസ്കറ്റ്,
പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ് മുരുകന്.
ബെസ്റ്റി ജനുവരി 24ന് ബെന്‍സി റിലീസ് തിയേറ്ററില്‍ എത്തിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com