CNA
കൊച്ചി:
ദുല്ഖര് സല്മാന്റെ ജന്മദിനം പ്രമാണിച്ച് സെല്വമണി സെല്വരാജ് രചനയും സംവിധാനവും നിര്വ്വഹിക്കുന്ന 'കാന്ത'യുടെ ടീസര് റിലീസ് ചെയ്തു.
ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഭാഷകളില് ഉള്ള ടീസറുകളാണ് ഇപ്പോള് റിലീസായത്.
ഫസ്റ്റ് ലുക്ക് ഉള്പ്പെടെ നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ പോസ്റ്ററുകള് എല്ലാം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
'ദ ഹണ്ട് ഫോര് വീരപ്പന്' എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന് ആണ് സെല്വമണി സെല്വരാജ്.
ദുല്ഖര് സല്മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര് ഫിലിംസും റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയും ചേര്ന്നാണ് ഈ ചിത്രം നിര്മ്മിച്ചിരിക്കുന്നത്. ദുല്ഖര് സല്മാന്, ജോം വര്ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്മ്മാതാക്കള്. ഒരുപിടി മികച്ച ചിത്രങ്ങള് മലയാളത്തില് നിര്മ്മിച്ചിട്ടുള്ള വേഫേറര് ഫിലിംസ് നിര്മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം എന്ന പ്രത്യേകത 'കാന്ത'ക്കുണ്ട്.
ദുല്ഖറിന് ജന്മദിന ആശംസകള് നേര്ന്നു ഒരു പോസ്റ്ററും 'കാന്ത'യുടെ ടീം റിലീസ് ചെയ്തിട്ടുണ്ട്.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് 'കാന്ത'യുടെ കഥ പറയുന്നത്. ചിത്രത്തില് രണ്ട് വലിയ കലാകാരന്മാര്ക്കിടയില് നടക്കുന്ന ഒരു പ്രശ്നമാണ് 'കാന്ത'യിലൂടെ സംവിധായകന് പറയുന്നത്.
'കാന്ത' തമിഴ് കൂടാതെ മലയാളം, തെലുഗു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്, എഡിറ്റര്- ലെവെലിന് ആന്റണി ഗോണ്സാല്വേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്.
Online PR - CinemaNewsAgency.Com