CNA
കൊച്ചി:
2025ലെ കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ മാര്‍ഷെ ഡു ഫിലിമില്‍ 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'യുടെ ടീസര്‍ റിലീസായി.
2025ലെ ഫ്രാന്‍സില്‍ നടക്കുന്ന കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ മാര്‍ഷെ ഡു ഫിലിമില്‍ 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'യുടെ ട്രെയിലര്‍ പ്രഖ്യാപനം അറിയിച്ചുകൊണ്ടുള്ള ടീസര്‍ അനൗണ്‍സ്മെന്റ് റിലീസായി.
ദേശീയ പുരസ്കാരം ലഭിച്ച 'ബിരിയാണി'ക്ക് ശേഷം സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രത്തിലെ ടീസറില്‍ മറഞ്ഞുപോകുന്ന ആചാരങ്ങളെയും, സ്ത്രീമൂല്യങ്ങളെയും വിശ്വാസവും മിത്തും യാഥാര്‍ഥ്യവും തമ്മിലുള്ള വ്യത്യാസങ്ങളെയുമാണ് കാണിക്കുന്നത്.
ഇന്നത്തെലോകത്ത് മനുഷ്യര്‍ സ്വന്തം വിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചു യാഥാര്‍ത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായി ചിത്രത്തിന്റെ സഹനിര്‍മാതാവ്.
റിമ കല്ലിങ്കല്‍ സരസ ബാലുശ്ശേരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഡൈന്‍ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണന് ബാലകൃഷ്ണന്, മേഘ രാജന്, ആന്‍ സലിം, ബാലാജി ശര്‍മ,ഡി രഘൂത്തമന്, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്, ആര് ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രന്, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരും അഭിനയിക്കുന്നു.
ഈ ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു.
ശ്യാമപ്രകാശ് എം.എസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ്- അപ്പു ഭട്ടത്തിരി, സംഗീതം- സെയ്ദ് അബാസ്, വസ്ത്രാലങ്കാരം- ഗായത്രി കിഷോര്‍, പ്രൊസ്റ്റെറ്റിക് ആന്റ് മേക്കപ്പ്- സേതു ശിവനന്ദന്, അഷ് അഷ്റഫ്, സിങ്ക് സൗണ്ട്- ഹരികുമാര്‍ മാധവന് നായര്‍, സൗണ്ട് മിക്സിംഗ്- ജോബിന് രാജ്, സൗണ്ട് ഡിസൈന്‍- സജിന്‍ ബാബു, ജുബിന്‍ രാജു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അജിത് സാഗര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുഭാഷ് സണ്ണി, മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷന്‍ ഡോക്ടര്‍- സംഗീത ജനചന്ദ്രന്(സ്റ്റോറീസ് സോഷ്യല്‍).
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com