CNA
ചാവക്കാട് :
പ്രശസ്ത നടന് ടി ജി രവി, അദ്ദേഹത്തിന്റെ മകന് ശ്രീജിത്ത് രവിയോടൊപ്പം അച്ഛനും മകനുമായി തന്നെ അഭിനയിക്കുന്ന 'വടു -THE SCAR' എന്ന ചിത്രത്തിന്റെ ചിത്രീകരണം ചാവക്കാട് ആരംഭിച്ചു.
ശ്രീജിത്ത് പൊയില്ക്കാവ് സംവിധാനം ചെയ്യുന്ന 'വടു - THE SCAR', വൈഡ് സ്ക്രീന് മീഡിയ പ്രൊഡക്ഷന്സ്, നീലാംബരി പ്രൊഡക്ഷന്സ് എന്നീ ബാനറില് ഡോക്ടര് മനോജ് ഗോവിന്ദന്, മുരളി നീലാംബരി, പ്രദീപ് കുമാര് ജി, മോഹനന് കൂനിയാത്ത് എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്നു.
ശിവജി ഗുരുവായൂര്, മണികണ്ഠന് പട്ടാമ്പി, ആര്യ തുടങ്ങിയവര്ക്കൊപ്പം മലയാളത്തിലെ മറ്റു താരങ്ങളും ഈ ചിത്രത്തില് അഭിനയിക്കുന്നു.
സ്നേഹബന്ധം അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലഘട്ടത്തില് ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധം അതിന്റെ സങ്കീര്ണ്ണതകളോടെ,
ഹൃദയസ്പര്ശിയായ കഥയിലൂടെ ആവിഷ്ക്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന് ചന്ദ്രന് നിര്വഹിക്കുന്നു.
മുരളി നീലാംബരി എഴുതിയ വരികള്ക്ക് പി ഡി സൈഗാള് തൃപ്പൂണിത്തുറ സംഗീതം പകര്രുന്നു.
എഡിറ്റര്- രതിന് രാധാകൃഷ്ണന്, ആര്ട്ട് ഡയറക്ടര്- വിനീഷ് കണ്ണന്, വസ്ത്രാലങ്കാരം- പ്രസാദ് ആനക്കര, മേക്കപ്പ്- വിനീഷ് ചെറുകാനം, ചീഫ് അസോസിയേറ്റ് ഡയറക്ടര്- രവി വാസുദേവ്, അസിസ്റ്റന്റ് ഡയറക്ടര്- ബാല സാഗര്, വിനീത് വെണ്മണി വി, അഞ്ജിത, പോസ്റ്റ് പ്രൊഡക്ഷന് ഡയറക്ടര്- അജേഷ് സുധാകരന്,
റിക്കോര്ഡിങ് സ്റ്റുഡിയോ- ഡിജിസ്റ്റാര് മീഡിയ തൃപ്പൂണിത്തുറ, സ്റ്റില്സ്- രാഹുല് ലുമിയര്, ഡിസൈന്- ഷാജി പാലോളി, പ്രൊഡക്ഷന് കണ്ട്രോളര്- കമലേഷ് കടലുണ്ടി, ഫിനാന്സ് കണ്ട്രോളര്- ശ്രീകുമാര് പ്രിജി, പ്രൊഡക്ഷന് മാനേജര്- മനോജ് കുമാര് ടി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com