റഹിം പൂവാട്ടുപറമ്പ്
CNA:
അഖിലകേരള കലാസാഹിത്യ സാംസ്കാരിക രംഗം (അക്ഷരം) പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അക്ഷരം പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
മേയര്‍ ഡോക്ടര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ടെലിവിഷന്‍ തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശത്രുഘ്നന്‍ അധ്യക്ഷതവഹിച്ചു.
മുന്‍കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
റഹിം പൂവാട്ടുപറമ്പ്, മുരളി ബേപ്പൂര്‍, പ്രകാശ് കരുമല എന്നിവര്‍ പ്രസംഗിച്ചു.
പരിസ്ഥിതി പ്രവര്ത്തകന് ശ്രീമന്‍ നാരായണന്, സംവിധായകന് വി.എം.വിനു, സാഹിത്യകാരി കെ.പി.സുധീര, ഡോക്ടര്‍ ഷാഹുല്‍ ഹമീദ്, ടി.പി.ഭാസ്കരന്,
ബ്രിജേഷ് പ്രതാപ് എന്നിവര്‍ക്ക് പ്രതിഭാ പുരസ്കാരം സമ്മാനിച്ചു.
ബഷീര്‍ സില്‍സില, ഡോ.ശശികല പണിക്കര്‍, പ്രസാദ് കൈതക്കല്‍, ഉഷസ സി നമ്പ്യാര്‍, വി.കെ.വിജയന് വൈജയന്തിപുരം, പ്രദീപ് രാമനാട്ടുകര എന്നിവര്‍ സാഹിത്യ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ പ്രിയ ഷൈന്‍, ബിന്ദു നായര്‍ എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ നല്കി.