Editor - MM Kamath
കൊച്ചി:
ത്രില്ലര്‍ ചിത്രങ്ങളെ എന്നും സന്തോഷത്തോടെ സ്വീകരിച്ചിട്ടുള്ള മലയാളികളുടെ മുന്നിലേക്ക് പുതിയൊരു ത്രില്ലര്‍ വെബ് സീരിസ് കൂടിയെത്തുന്നു.
'BEHIND' എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചലച്ചിത്ര താരം അഭിഷേക് രവീന്ദ്രനാണ്.
'പൊറിഞ്ചു മറിയം ജോസ്', 'രാമലീല', 'യുവം', 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്', തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ അഭിഷേക് നായക കഥാപാത്രമായി എത്തുന്നുവെന്ന പ്രത്യേകതയും 'ബിഹൈന്റ്' എന്ന വെബ് സീരിസിനുണ്ട്.
റെജിമോന് കപ്പപ്പറമ്പില്‍ നിര്‍മ്മിക്കുന്ന വെബ്സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തില്‍ സംവിധായകന് ജോഷിയുടെ സഹായിയായി പ്രവര്‍ത്തിച്ച നിതീഷ് നാരായണനാണ്.
എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നതും സംവിധായകന് തന്നെയാണ്. ത്രില്ലര്‍ ജോണറിലുള്ള വെബ് സീരിസിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട 'റോഡി' എന്ന ഹൃസ്വചിത്രത്തിന് തിരക്കഥയൊരുക്കിയ സുധീഷ് മോഹനാണ്.
സസ്പെന്‍ഷനിലായ ഒരു പോലീസുദ്യോഗസ്ഥന്റെ ജീവിതത്തില്‍ രണ്ട് ദിവസം സംഭവിക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് വെബ് സീരിസ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ സാം എന്ന പോലീസുദ്യോഗസ്ഥനായിട്ടാണ് അഭിഷേക് രവീന്ദ്രന് അഭിനയിച്ചിരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കഴിഞ്ഞ ദിവസമാണ് വെബ് സീരിസിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അഭിഷേക് രവീന്ദ്രനൊപ്പം അഖിലേഷ് ഈശ്വര്‍, ബിസ്മി, അമൃത വിജയ്, ഡിസ്നി ജയിംസ്, കൃഷ്ണ പ്രസാദ്, ജോയ് ഓവേലില്‍, പ്രവീണ്‍, മിഥുന് എബ്രഹാം, പെരുന്ന മധു, അര്‍ച്ചന, അല്‍ഫോന്‍സാ ജോസഫ്, ദേവിക തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു
പ്രണവ് റെജിമോന്, സുജില്‍ സായ് എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന വെബ് സീരിസിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അനീഷ് ഷൊര്‍ണൂറാണ്.
ക്രിസ്പിന് ചാക്കോ, ബിപിന്‍ എന്നിവര്‍ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന വെബ് സീരിസിന്റെ മേക്കപ്പ് നിര്‍വ്വഹിച്ചിരിക്കുന്നത് അജയ് ആണ്. ഗ്രാഷ് മുഖ്യസംവിധാന സഹായായി പ്രവര്‍ത്തിച്ചിരിക്കുന്നു. വെബ് സീരിസ് ഉടന്‍ തന്നെ പ്രേക്ഷകരുടെ മുന്പിലെത്തുന്നുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
Online PR - CinemaNewsAgency.Com