CNA
കൊച്ചി:
ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, സംവിധായകന് എം എ നിഷാദ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ബെസ്റ്റ് വേ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മ്മിച്ച് സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന 'ഭാരത് സര്‍ക്കസ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, മെഗാ സ്റ്റാര്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, പ്രജോദ് കലാഭവന്‍, സുനില്‍ സുഖദ, ജയകൃഷ്ണന്, പാഷാണം ഷാജി, ആരാധ്യ ആന്‍, മേഘാ തോമസ്സ്, ആഭിജ, ദിവ്യാ നായര്‍, മീരാ നായര്‍, സരിത കുക്ക, അനു നായര്‍, ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
മുഹാദ് വെമ്പായം രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യന് നിര്‍വ്വഹിക്കുന്നു.
സംഗീതം- ബിജി ബാല്‍, എഡിറ്റര്‍- വി സാജന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്, കോ ഡയറക്ടര്‍- പ്രകാശ് കെ മധു, കല- പ്രദീപ്, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-നിദാദ് കെ എന്‍,പരസ്യകല-കോളിന്‍സ് ലിയോഫില്‍,
സൗണ്ട്- ദാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- നസീര്‍ കാരന്തൂര്‍.
തൃശൂര്‍, ചാലക്കുടി, ആതിരപ്പളളി എന്നിവിടങ്ങളിലായി ഭാരത സര്‍ക്കസിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com