CNA
തിരു:
വിജയ് യേശുദാസ്, സുധീര്‍, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പത്താം ക്ലാസ് വിദ്വാര്ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന 'ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍' (Class - By A Soldier)എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് പത്തനാപുരം ഗാന്ധി ഭവനില്‍ വെച്ച് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ചലച്ചിത്ര നടന് ടി പി മാധവന്, ടെലിവിഷന്‍ അവതാരകനും പ്രശസ്ത ജ്യോത്സ്യനുമായ ഹരി പത്തനാപുരം, ഗാന്ധിഭവന് സെക്രട്ടറി ഡോക്ടര്‍ പുനലൂര്‍ സോമരാരാജന് തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.
സാഫ്നത്ത് ഫ്നെയാ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിള, പ്രകാശ് കുരുവിള ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബെന്നി ജോസഫ് നിര്‍വ്വഹിക്കുന്നു.
രചന- അനില്‍ രാജ്, എഡിറ്റര്‍- മനു ഷാജു, ഗാനരചന- കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോ. പ്രമീള ദേവി, സംഗീതം- എസ് ആര് സൂരജ്, അസോസിയേറ്റ് ഡയറക്ടര്‍- സുഹാസ് അശോകന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- മന്‍സൂര്‍ അലി, കല- ത്യാഗു തവന്നൂര്‍, മേക്കപ്പ്- പ്രദീപ് രംഗന്, കോസ്റ്റ്യൂം- സുകേഷ് താനൂര്‍, കൊറിയോഗ്രാഫര്‍- പപ്പു വിഷ്ണു, ആക്ഷന്‍- മാഫിയ ശശി, വിഎഫ്എക്സ്- ജിനേഷ് ശശിധരന് (മാവറിക്സ് സ്റ്റുഡിയോ) ബിജിഎം- ബാലഗോപാല്‍, സ്റ്റില്‍സ്- പവിന് തൃപ്രയാര്‍, ഡിസൈനര്‍- പ്രമേഷ് പ്രഭാകര്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com