CNA
കൊച്ചി:
വിദ്യ മുകുന്ദന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡാര്‍ക്ക് ഷെയ്ഡ്സ് ഓഫ് എ സീക്രെട്' എന്ന ചിത്രത്തില്‍ ഫൈസല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന യുവ നടനാണ് വിഷ്ണു ദാസ് കെ.
കണ്ണൂര്‍ ധര്‍മശാല സ്വദേശി തീയേറ്റര്‍ ആര്‍ട്ടിസ്റ്റ് നിലവില്‍ എറണാകുളത്ത് ഏഷ്യന്‍ മീഡിയ ഗ്രൂപ്പ് എന്ന വിദേശ കമ്പനിയില്‍ ജോലി ചെയ്യുന്നു.
സ്കൂള്‍ തലത്തില്‍ കലാ കായിക മല്‍സരങ്ങളില്‍ സജീവമായിരുന്ന വിഷ്ണു കോളേജ് പഠനകാലത്ത് തുടര്‍ച്ചയായി രണ്ടുതവണ കണ്ണൂര്‍ യൂണിവേഴ്സിറ്റി ഹിന്ദി, ഇംഗ്ലീഷ് നാടക മത്സരങ്ങളില്‍ മികച്ച നടനായി തെരഞ്ഞെടുക്കപെട്ടു. പിന്നീട് കുറച്ചു കാലം തീയേറ്റര്‍ മേഖലയില്‍ സഹായിയായി പ്രവര്‍ത്തിച്ചു.
വിഷ്ണുവിന്റെ സിനിമയില്‍ അഭിനയിക്കുക എന്ന മോഹം സഫലമാവുകയാണ് 'ഡാര്‍ക്ക് ഷെയ്ഡ്സ് ഓഫ് എ സീക്രെട്' ലൂടെ.
രാജീവന് വെള്ളൂര്‍, രവി ദാസ്, വിഷ്ണു, സെബിന്, നെബുല ബിജു, കിരണ്‍ കൃഷ്ണ, വിദ്യ മുകുന്ദന്, ബിജു പലേരി, സന്തോഷ് ശ്രീസ്ത, ശ്യാം കണ്മണി, പാപ്പച്ചന് ആലക്കോട്, അനീഷ് കുമാര്‍ കാപ്പിമല തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
നിലാ ക്രീയേറ്റീവ് മീഡിയ യുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ് എ നിര്‍വഹിക്കുന്നു.
എഡിറ്റിംഗ്- റിഞ്ചു ആര് വി. ജോയ് തമലം, അനില്‍ തളിക്കുളം എന്നിവരുടെ വരികള്‍ക്ക് വിനീഷ് മണി, കെ. ജെ ശ്രീരാജ്, എന്നിവര്‍ സംഗീതം പകരുന്നു.
രശ്മി സതീഷ്, മണികണ്ഠന് പെരുമ്പടപ്പ് എന്നിവരാണ് ഗായകര്‍.
പശ്ചാത്തല സംഗീതം- വിനീഷ് മണി, സൗണ്ട് ഡിസൈന്‍, മിക്സിങ്- ടി കൃഷ്ണനുണ്ണി, അരുണ്‍ വര്‍മ്മ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com