CNA
കൊച്ചി:
നാനിയെയും കീര്‍ത്തി സുരേഷിനെയും പ്രധാന കഥാപാത്രങ്ങളാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ദസറ' 2023 മാര്‍ച്ച് 30 ന് തീയേറ്ററുകളില്‍ എത്തും.
ഗോദാവരി കനിയിലെ സിങ്കേരണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥ പറയുന്ന ഈ ചിത്രത്തില്‍ നാനി ആക്ഷന്‍ പ്രാധാന്യമുള്ള മാസ്സ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
നാനിയുടെ ആദ്യ പാന്‍ ഇന്ത്യ പ്രോജക്റ്റ് കൂടിയാണ് 'ദസറ'.
ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.
നാനി ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വലിയ മേക്കോവര്‍ തന്നെ നടത്തിയിരുന്നു. ഇന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്ററില്‍ നാനി മാസ്സ് ലുക്കില്‍ ആണുള്ളത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ഹൈദരാബാദില്‍ പുനരാരംഭിച്ചു. ചിത്രത്തിലെ മുഴുവന്‍ പ്രധാന താരങ്ങളും ചിത്രീകരണത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രമായാണ് നാനി ഈ ചിത്രത്തില്‍ എത്തുന്നത്.
സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍, സത്യന് സൂര്യന് ഐഎസ്സി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണന് സംഗീതം നല്‍കും.
നവീന്‍ നൂലി എഡിറ്റിംഗും അവിനാഷ് കൊല്ല പ്രൊഡക്ഷന്‍ ഡിസൈനറും വിജയ് ചഗന്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.
ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും. പിആര്‍ഒ: വംശി ശേഖര്‍, ശബരി.
Online PR - CinemaNewsAgency.Com