സി എന്‍ എ-
കൊച്ചി:
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'ന്റെ ടീസര്‍ ഡിസംബര്‍ 25 ന് പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
തീയറ്ററുകള്‍ തുറന്നാല്‍ ആദ്യം റിലീസിന് എത്തുന്ന ചിത്രങ്ങളില്‍ ഒന്നാകും മോഹന്‍ലാലിന്റെ 'ദൃശ്യം 2'. അത്രയും വേഗത്തിലാണ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്.
'ദൃശ്യം 2'ല്‍ ആദ്യ ഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ചില താരങ്ങളെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മോഹന്‍ലാലിനെ കൂടാതെ മീന, അന്‍സിബ, എസ്തര്, സിദ്ദിഖ്, ആശാ ശരത്ത്, അനീഷ് മേനോന്, സായ്കുമാര്, മുരളി ഗോപി, ഗണേഷ് കുമാര്‍, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത് കൂത്താട്ടുകുളം തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. ഇത്തവണ ജിത്തു ജോസഫ് എന്തെല്ലാം സര്‍പ്രൈസാണ് ആരാധകര്‍ക്കായി ഒരുക്കിവെച്ചിട്ടുളളതെന്ന് കണ്ടു തന്നെ അറിയണം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ സിനിമ നിര്‍മ്മിക്കുന്നു. ക്യാമറ- സതീഷ കുറുപ്പ്, സംഗീതസംവിധാനം- അനില്‍ ജോണ്സണ്, എഡിറ്റര്‍- വിനായകന്, കലാസംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനര്‍- ലിന്‍ഡ ജിത്തു.