സി എന്‍ എ-
കണ്ണൂര്‍:
Fedaration of Global Film Makers (FGFM) ന്റെ ബാനറില്‍ അനീഷ് ചെമ്പേരിയുടെ കഥയില്‍ രഘു രാജ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന 'എറിയന്‍' എന്ന ഷോര്‍ട്ട് ഫിലിം റിലീസിന് തയ്യാറെടുക്കുന്നു.
'എറിയന്‍'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം FGFM ചെയര്‍മാനും സംവിധായകനുമായ ഷിബു മാസ്റ്റര്‍ പ്രകാശനം ചെയ്തിരുന്നു.
'എറിയന്‍'ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ഷോര്‍ട്ട് ഫിലിമില്‍ അരങ്ങത്തും അണിയറയിലും ഒരുപാട് പുതുമുഖങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കിയാണ് 'എറിയന്‍' എന്ന കൊച്ചു ചിത്രം റിലീസിനായി തയ്യാറെടുക്കുന്നത്.
ക്യാമറ- നിധിന് കളരിക്കല്‍, ചീഫ് അസോസിയേറ്റ്- തായി പ്രസാത്, കലാ സംവിധാനം- മുകേഷ് സി ബാല, പ്രൊഡക്ഷന്‍ കണ്ട്രോളര്- അരുണ്‍ മനോഹര്‍, സംവിധാന സഹായികള്‍- സാന്ദ്ര ബേബി, അലീഷ അഭയ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ജിഷ്ണു മോഹന്‍, ലൈറ്റ്- യദു കൃഷ്ണ, സഞ്ജു.
അനസ്, വിധീഷിത, ഐശ്വര്യ വിലാസ്, അനീഷ് ചെമ്പേരി, അരുണ്‍ മനോഹര്‍, ശ്രീഷ സന്തോഷ്, പ്രകാശന് അഴിക്കോട്, ജിഷ്ണു മോഹന്‍, രാകേഷ്,
ജെയിംസ് പയ്യാവൂര്‍, അമ്പിളി, ഇന്ദിര, കൃഷ്ണപ്രിയ, ഷംസുദ്ധീന് വയനാട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Online PR - CNA.