സി എന്‍ എ-
കൊച്ചി:
കേരളത്തിലെ നാട്ടാനച്ചന്തങ്ങളിലെ സൂപ്പര്‍ താരങ്ങളില്‍ പ്രധാനിയായ മംഗലാംകുന്ന് കര്ണ്ണന് ഏതാനും ദിവസം മുമ്പാണ് ചരിയുന്നത്. തലയെടുപ്പിന്റെ തമ്പുരാന് എന്ന് കേള്‍വി കേട്ട കര്‍ണ്ണനെ അറിയാത്തവര്‍ ചുരുക്കം.
കര്‍ണ്ണന്റെ വിയോഗത്തില്‍ അനുശോചനവും ദുഃഖവും തങ്ങളുടെ സേഷ്യല്‍ മീഡിയയിലൂടെ രേഖപ്പെടുത്തുവാന്‍ സുരേഷ്ഗോപി, ജയറാം, പ്രിഥ്വിരാജ്, ടോവിനോ തോമസ്, ഉണ്ണിമുകുന്ദന് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഏതാനും ചില കോണുകളില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങളുടേയും തര്‍ക്കങ്ങളുടേയും പശ്ചാത്തലത്തില്‍ തങ്ങളുടെ പോസ്റ്റുകള്‍ പിന്‍വലിക്കുവാന്‍ ടോവിനോയെ പോലെ ചിലര്‍ തയ്യാറായി.
എന്നാല്‍ ഇപ്പോള്‍ കര്‍ണ്ണന്റെ അപ്രതീക്ഷിതമായ മരണത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണന്റെ ജീവിതത്തെയും അന്ത്യരംഗങ്ങളെയും ആധാരമാക്കിയുള്ള ഏതാനും വീഡിയോകള്‍ വൈറലായിരിക്കയാണ്.
'ദേശാടനം' സിനിമയുടെ കഥാകൃത്തും റിലീസിങ്ങിന് തയ്യാറായിരിക്കുന്ന 'ക്ഷണം' എന്ന ഹൊറര്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ശ്രീകുമാര്‍ അരൂക്കുറ്റി രചനയും സംവിധാനവും നിര്‍വഹിക്കുന്ന Sree 4 Elephants എന്ന യൂട്യൂബ് ചാനലിലെ...
കര്‍ണ്ണന്റെ അദ്ധ്യായങ്ങള്‍ മലായാളി ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. പ്രശസ്ത നടന് ജയറാം, ഗണേശ് കുമാര്‍, കൃഷ്ണപ്രസാദ് സംവിധായകരായ B ഉണ്ണിക്കൃഷ്ണന്, മാധവ് രാംദാസ്, G S വിജയന് രാഷ്ട്രീയ നേതാക്കളായ പന്തളം സുധാകരന്, A N രാധാകൃഷ്ണന് തുടങ്ങി കലാ സാംകാരിക മേഖലകളിലെ ഒട്ടേറെ പ്രമുഖര്‍...
കര്‍ണ്ണന്റെ അന്ത്യയാത്രയും അവസാന നാളുകളിലെ രംഗങ്ങളുമുള്ള വീഡിയോകള്‍ പങ്കുവെക്കുകയും ചെയ്തു.
തലപ്പൊക്ക മത്സര വേദികളിലെ മിന്നും താരമായിരുന്ന കര്ണ്ണന് 'നരസിംഹം', 'ആനച്ചന്തം' തുടങ്ങി നിരവധി മലയാള സിനിമകളില്‍ 'ദില്‍സേ', 'മുത്തു' തുടങ്ങി ഒരുപിടി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.