എ.എസ്. ദിനേശ്
കൊച്ചി:
അപര്‍ണ്ണ ബാലമുരളി, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രന് സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചിംങും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം ട്രീബ്യൂട്ട് റോയലില്‍ വെച്ച് നടന്നു.
ശ്രീവത്സം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് എം കെ രാജേന്ദ്രന് പിള്ള, ഭാര്യ വത്സല രാജ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
ചടങ്ങില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ഹരീഷ് ഉത്തമന്, സിദ്ധാര്‍ത്ഥ് മേനോന്, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ദിനേശ് പ്രഭാകര്‍, ഷാജു ശ്രീധര്‍, ജയന് ചേര്‍ത്തല,സജിന്‍ ഗോപു, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
ഏ ആന്റ് വി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.
രഞ്ജിത് ഉണ്ണി തിരക്കഥ സംഭാഷണമെഴുതുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം പകരുന്നു.
എഡിറ്റര്‍- ജിതിന് ഡി കെ., പ്രൊഡക്ഷന്‍ കണ്ട്രോളര്- റിന്നി ദിവാകര്‍, റിനോഷ് കൈമള്‍, കല- അരുണ്‍ മോഹനന്, മേക്കപ്പ്- ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്, സ്റ്റില്‍സ്- ജെഫിന് ബിജോയ്, പരസ്യകല- ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ദീപക് നാരായണ്‍, പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിംങ്- H20 Spell.
ഏപ്രില്‍ 25 മുതല്‍ കുട്ടിക്കാനത്ത് 'ഇനി ഉത്തരം' ആരംഭിക്കും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com