സി എന്‍ എ-
കൊച്ചി:
സിജു വില്‍സണ്‍ നായകനാകുന്ന, 'ഇന്നു മുതല്‍' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ ആണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നായിരുന്നു മഞ്ജു വാര്യറുടെ പോസ്റ്റ്. രജീഷ് മിഥിലയാണ് സംവിധായകന്.
'വാരിക്കുഴിയിലെ കൊലപാതകം', 'ലാല്‍ ബഹദൂര്‍ ശാസ്ത്രി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രജീഷ് മിഥിലയുടെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇന്ന് മുതല്‍'.
ഇന്ദ്രന്‍സ്, ഉദയ് ചന്ദ്ര, സൂരജ് പോപ്സ്, ഗോകുലന് എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥില, സംഗീത സംവിധായകന് മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കോ പ്രൊഡ്യൂസര്‍- വിമല്‍ കുമാര്‍. ഛായാഗ്രഹണം- എല്‍ദോ ഐസക്ക്, എഡിറ്റിംഗ്- ജംസീല്‍ ഇബ്രാഹിം, വസ്ത്രാലങ്കാരം- ആന്‍ സരിക്.