എംഎം കമ്മത്ത്
കൊച്ചി:
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന 'ജോജി'യുടെ ടീസര്‍ പുറത്തിറങ്ങി.
'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫഹദിനെ നായകനാക്കി ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ഏപ്രില്‍ ഏഴിന് പ്രദര്‍ശനത്തിനെത്തും.
ഭാവന സ്റ്റുഡിയോസ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഹീറോസ് തുടങ്ങിയ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
'മഹേഷിന്റെ പ്രതികാരത്തിന് തിരക്കഥ ഒരുക്കിയ ശ്യാം പുഷ്കരനാണ് ജോജിയുടെയും തിരക്കഥയെഴുതിയത്.
ഷേക്സ്പിയറിന്റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.
കോട്ടയം, എരുമേലി എന്നിവിടങ്ങളിലായിരുന്നു 'ജോജി' ഷൂട്ടിംഗ്.
ഷമ്മി തിലകന്, ബാബുരാജ്, ഉണ്ണിമായ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ചായാഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിംഗ്- കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ദാസ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- മസ്ഹര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബെന്നി കട്ടപ്പന.
Online PR - CNA.