CNA
കൊച്ചി:
ചരിത്രത്തെ ആസ്പദമാക്കി മറ്റൊരു പാന്‍ ഇന്ത്യന്‍ ബിഗ് ബഡ്ജറ്റ് ചിത്രം കൂടി മലയാളത്തില്‍ ഒരുങ്ങുകയാണ്.
വടക്കേ മലബാറിന്റെ പൈതൃക കലയായ തെയ്യക്കോലത്തെ അത്യാധുനിക ദൃശ്യ ശബ്ദ മികവോടെ അനിര്‍വചനീയ തലത്തിലേക്ക് കൊണ്ടു പോകാന്‍ ചിത്രം 'കതിവനൂര്‍ വീരന്' തയ്യാറെടുക്കുന്നു.
സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന 'കതിവനൂര്‍ വീരന്' സംവിധാനം ചെയ്ത് ഒരുക്കുന്നത് പ്രമുഖ സംവിധായകന് ഗിരീഷ് കുന്നുമ്മല്‍ ആണ്.
ഏകദേശം നാല്‍പ്പത് കോടിയോളം ചിലവ് പ്രതീക്ഷിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും 'കതിവനൂര്‍ വീരന്' എന്ന് ചിത്രത്തിന്റെ സംവിധായകന് ഗിരീഷ് കുന്നുമ്മല്‍ പറഞ്ഞു.
ടി പവിത്രന്, രാജ്മോഹന്‍ നീലേശ്വരം എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളത്തിലെ പ്രശസ്ത ഛായാഗ്രഹകനായ ഷാജി കുമാര്‍ ആണ്.
'റോഷാക്ക്' എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ മിഥുന് മുകുന്ദന് ആണ് ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുക.
മലയാളത്തിലെയും തമിഴിലെയും പ്രമുഖ ടെക്നീഷ്യന്മാര് സഹകരിക്കുന്ന 'കതിവനൂര്‍ വീരന്' 2023 അവസാനത്തോടെ ചിത്രീകരണത്തിന് ആരംഭം കുറിക്കുന്ന രീതിയില്‍ വിപുലമായ അണിയറ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു.
- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com