CNA
കൊച്ചി:
ബോബന് & മോളി എന്റെര്ടെന്മെന്റിന്റെ ബാനറില്‍ ബോബനും മോളിയും നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് 'മെമ്പര്‍ രമേശന് 9-ാം വാര്‍ഡ്'.
ഈ ചിത്രം ഇരട്ടകളായ ആന്റോ ജോസ് പെരേര, അബി എന്നിവര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
കട്ടപ്പന, ആലുവായ്ക്കടുത്തുള്ള ചൂണ്ടി, മഞ്ഞപ്ര എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂര്‍ത്തിയായ ഈ ചിത്രം ഫെബ്രുവരി പതിനെട്ടിന് സെഞ്ച്വറി ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
ഒരു സാധാരണ യുവാവിന് തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തില്‍ ഒരു ഔദ്യോഗിക സ്ഥാനം ലഭിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും അത്യന്തം രസാകരമായി പ്രതിപാദിക്കുന്നു ഈ ചിത്രത്തിലൂടെ.
അര്ജുന് അശോക്, ശബരിഷ് വര്‍മ്മ, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗായത്രി അശോകാണ് നായിക.
രണ്‍ജി പണിക്കര്‍, തരികിട സാബു, ഇന്ദ്രന്‍സ്, ജോണി ആന്റണി, ബിനു അടിമാലി, മാമുക്കോയാ അനൂപ് പന്തളം, സ്മിനു സിജോ, സിനി ഏബ്രഹാം എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ശബരീഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് കൈലാസ് മേനോന് ഈണം പകര്‍ന്നിരിക്കുന്നു.
എല്‍ദോ ഐസക്ക് ഛായാഗ്രഹണവും ദിപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എക്സിക്കുട്ടിവ് പ്രൊഡ്യൂസര്‍- ജോഷി തോമസ് പള്ളിക്കല്‍,
നിര്‍മ്മാണ നിര്‍വ്വഹണം- ജോബ് ജോര്‍ജ്, പി.ആര്.ഒ.- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com