സി എന്‍ എ-
തിരു:
മുദ്ര യോജന പദ്ധതി പ്രയോജനപ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച ആദ്യ മലയാള ചിത്രമായ 'മിത്ത്' ഏപ്രില്‍ 23 ന് വൈകിട്ട് 6 മണിക്ക് ഹൈ ഹോപ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ലൈം ലൈറ്റ് എന്നീ ഒ ടി ടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലെത്തുന്നു.
എം. എസ്. സുനില്‍കുമാര്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. വൈറ്റ് മൂണ്‍ മൂവിസിന്റെ ബാനറില്‍ ഷീജ വിപിന്‍, ബൈജു പെരുങ്കടവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിലെ ക്ഷേത്ര കലയായ ചാക്യാര്കൂത്തിലൂടെയാണ് ചിത്രത്തിന്റെ അവതരണം.
നാനി എന്ന പത്തു വയസുകാരിയിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ബാല്യങ്ങളെയും പ്രകൃതിയെയും തിരിച്ചറിയണമെന്ന് ചിത്രം ചൂണ്ടിക്കാട്ടുന്നു.
എളവൂര്‍ അനില്‍, ബേബി ദേവി ശങ്കരി, ബാലകൃഷ്ണ വര്‍മ്മ, പ്രദീപ് എസ് എന്‍, ദിലീപ് പള്ളം, പീറ്റര്‍, അശോകന് എ. എസ്, സംഗീത, മായാ സുരേഷ്, സുബലക്ഷ്മി, മാസ്റ്റര്‍ കൈലാസ് നായര്‍ എം. എസ്, മോഹനന് വൈശാലി, ശ്രീജിത്ത് പെരുങ്കടവിള, ദിവ്യ, സാന്ദ്ര പി. സുനില്‍, മാസ്റ്റര്‍ അനന്തപത്മനാഭന് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
ഛായാഗ്രഹണം: ജഗദീഷ് വി. വിശ്വം ഗാനരചന: ചുനക്കര രാമന്‍കുട്ടി, എളവൂര്‍ അനില്‍, സംഗീതം: ജി. കെ. ഹരീഷ്മണി, അരുണ്‍രാജ്, എഡിറ്റിംഗ്: അഭിലാഷ് ബാലചന്ദ്രന്, കലാസംവിധാനം: ബൈജു വിതുര, മേക്കപ്പ്: ലാല്‍ കരമന, കോസ്റ്റ്യൂം: ശ്രീജിത്ത് കുമാരപുരം, കോറിയോഗ്രാഫി: ഡോ: ഗായത്രി സുബ്രഹ്മണ്യന്, അസോസിയേറ്റ് ഡയറക്ടര്‍: സുഭാഷ് പുളിമൂട്ടില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഹരി വെഞ്ഞാറമൂട്, പിആര്‍ ഒ: റഹിം പനവൂര്‍, സ്റ്റില്‍സ്: ഷാനി തൊടുപുഴ, ഫിനാന്‍സ് കണ്ട്രോളര്: പി. പി. സുബ്രഹ്മണ്യന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അരുണ്‍, ഡിസൈന്‍സ്: രമേഷ് എം. ചാനല്‍.
Online PR - CNA.