സി എന്‍ എ-
കൊച്ചി :
കുഞ്ചാക്കോ ബോബന്, അനാര്‍ക്കലി നാസര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, സൂപ്പര്‍ ഹിറ്റായ വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിനു ശേഷം ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോഹന്‍കുമാര്‍ ഫാന്‍സ്'. ശ്രീനിവാസന്, മുകേഷ്, സിദ്ധിഖ്, സൈജു കുറുപ്പ്, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി, ആദില്‍, അലന്‍സിയാര്‍, സുധീര്‍ കരമന, മേജര്‍ രവി, ടിജി രവി, കൃഷ്ണ ശങ്കര്‍, കെപിഏസി ലളിത, ദീപ തോമസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബാഹുല്‍ രമേഷ് നിര്‍വ്വഹിക്കുന്നു. ഗാനരചന- ജിസ് ജോയ്, സംഗീതം- പ്രിന്‍സ് ജോര്‍ജ്ജ്, എഡിറ്റിംങ്- രതീഷ് രാജ്.