CNA
കൊച്ചി:
മലയാള സിനിമയില്‍ സംഭാഷണമില്ലാതെ അവതരിപ്പിക്കുന്ന 'നീലരാത്രി' എന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍, പ്രശസ്ത താരങ്ങളായ മോഹന്‍ ലാല്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്തു.
ഭഗത് മാനുവല്‍, ഹിമ ശങ്കരി, വൈഗ, വിനോദ് കുമാര്‍, സുമേഷ് സുരേന്ദ്രന്, ബേബി വേദിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നീലരാത്രി'.
പ്രണയത്തിനും സസ്പെന്സിനും പ്രാധാന്യം നല്കി ഭാഷകള്‍ക്കതീതമായി നിര്‍മ്മിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് ബി പ്രജിത് നിര്‍വ്വഹിക്കുന്നു.
ദിലീപ്, സൂരാജ് വെഞ്ഞാറമൂട് എന്നിവര്‍ അഭിനയിച്ച 'സവാരി'ക്കു ശേഷം അശോക് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീലരാത്രി', ഡബ്ലിയു ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബി മാത്യു നിര്‍മ്മിക്കുന്നു. കോ പ്രൊഡ്യൂസര്‍- ഷിലിന് ഭഗത്, സംഗീതം- അരുണ്‍ രാജ്, എഡിറ്റര്‍- സണ്ണി ജേക്കബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അഖില്‍ സദാനന്ദന്, അനൂപ് വേണുഗോപാല്‍, ലൈന്‍ പ്രൊഡ്യൂസര്‍- നോബിന് വര്‍ഗ്ഗീസ്, സിറാജുദ്ദീന്, മാനുവല്‍ ലാല്‍ബിന്‍,
പ്രൊഡക്ഷന്‍ കണ്ട്രോളര്- വിനോദ് പറവൂര്‍, കല- അനീഷ് ഗോപാല്‍, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം- കുക്കു ജീവന്, സ്റ്റില്‍സ്- രഘു ഇക്കൂട്ട്, ഡിസൈന്‍- രമേശ് എം ചാനല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രശാന്ത് കണ്ണൂര്‍, ഫിനാന്‍സ് കണ്ട്രോളര്- എം കെ നമ്പ്യാര്‍, ഡി.ഐ- രഞ്ജിത്ത് രതീഷ്, വി എഫ് എക്സ്- പോംപ്പി, സ്പെഷ്യല്‍ എഫക്ട്സ്- ആര് കെ, മിക്സ്- ദിവേഷ് ആര് നാഥ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com