സി എന്‍ എ-
പാലക്കാട് :
ജോജു ജോര്‍ജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു.
നിര്‍മ്മാതാവ് ഡോക്ടര്‍ ഗീവവര്ഗ്ഗീസ് യോഹന്നാന് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ അനുഷ് ആദ്യ ക്ലാപ്പടിച്ചു.
സലിം കുമാര്‍, ഷമ്മി തിലകന്, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്, മാമുക്കോയ, പ്രശാന്ത് അലക്സ്, മന് രാജ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
യോഹന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീവര്‍ഗ്ഗീസ് യോഹന്നാന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന് നിര്‍വ്വഹിക്കുന്നു. കൈതപ്രം, മുരുകന് കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു.
എഡിറ്റിംങ്- ലിജോ പോള്‍, പ്രൊജ്റ്റ് ഡിസൈന്‍- ബാദുഷ, പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ്സാ കെ എസ്തപ്പാന്, കല- ശ്യാം കാര്ത്തികേയന്, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം- അരവിന്ദന്, സ്റ്റില്‍സ്- സേതു, പരസ്യകല- അധിന് ഒല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്.
പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണ് 'ഒരു താത്വിക അവലോകം'. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.