Editor- MM Kamath
കൊച്ചി:
ജോജു ജോര്‍ജ്ജ് കേന്ദ്രകഥാപാത്രമായെത്തുന്ന 'ഒരു താത്വിക അവലോകനം' എന്ന ചിത്രം ഡിസംബര്‍ 3 ന് തീയറ്ററുകളില്‍ റിലീസ് ചെയ്യും.
'ഒരു താത്വിക അവലോകനം' പൂര്‍ണ്ണമായും ഇതൊരു രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ്.
കേരള സമൂഹത്തിലെ രണ്ടു വ്യക്തികളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥയൊരുക്കം. അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ ചെറുപ്പക്കാരുടെ പ്രതിനിധിയാണ് ഒരാള്‍. മറ്റേയാള്‍ സത്യസന്ധനായൊരു കോണ്‍ട്രാക്ടറാണ്.
രണ്ടുപേരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അപകടങ്ങളും സാമൂഹികമായ ഇടപെടലുകളുമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്.
സമകാലീന രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിലൂടെ കടന്നു പോകുന്നൊരു കഥാന്തരീക്ഷത്തിലാണ് 'ഒരു താത്വിക അവലോകനം' ചര്‍ച്ച ചെയ്യപ്പെടുന്നത്.
യോഹന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീവര്‍ഗീസ് യോഹന്നാന് നിര്‍മ്മിക്കുന്ന 'ഒരു താത്വിക അവലോകനം' അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.
ജോജു ജോര്‍ജ്ജ്, അജുവര്‍ഗീസ്, നിരഞ്ജന് രാജു, ഷമ്മി തിലകന്, സലിംകുമാര്‍, ജയകൃഷ്ണന്, കൃഷ്ണകുമാര്‍, ശ്രീജിത്ത് രവി, മാമുക്കോയ, പ്രശാന്ത് അലക്സ്, മന്‍രാജ് എന്നിവരാണ് അഭിനേതാക്കള്‍.
കൊട്ടാരക്കര ശ്രീധരന് നായരുടെ മകളും നടന് സായികുമാറിന്റെ സഹോദരിയുമായ ഷൈലജ, നടന് സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരനും മിമിക്രി കലാകാരനുമായ സജിവെഞ്ഞാറമൂട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈലജ അഭിനയിക്കുന്ന ആദ്യ സിനിമയാണിത്.
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന് നിര്‍വ്വഹിക്കുന്നു. കൈതപ്രം, മുരുകന് കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു.
ശങ്കര്‍ മഹാദേവന്, മധു ബാലകൃഷ്ണന്, ജോസ് സാഗര്‍, രാജാലക്ഷ്മി എന്നിവരാണ് ഗായകര്‍.
പശ്ചാത്തല സംഗീതം- ഷാന്‍ റഹ്മാന്, എഡിറ്റിംങ്- ലിജോ പോള്‍, പ്രൊജ്റ്റ് ഡിസൈന്‍- ബാദുഷ, ലൈന്‍ പ്രൊഡ്യുസര്‍- മേലില രാജശേഖരന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ്സാ കെ എസ്തപ്പാന്, കല- ശ്യാം കാര്ത്തികേയന്, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം- അരവിന്ദ്, സ്റ്റില്‍സ്- സേതു, പരസ്യകല- അധിന് ഒള്ളൂര്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, ഫിനാന്‍സ് കണ്ട്രോളര്- സുനില്‍ വേറ്റിനാട്, പ്രൊജക്റ്റ് മെന്റര്‍- ശ്രീഹരി, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com