എ എസ് ദിനേശ്-
കൊച്ചി:
കോമഡി ഷോയിലൂടെയും സ്ക്റ്റിലൂടെയും ശ്രദ്ധേയയായി തുടര്‍ന്ന് സീരിയലുകിളിലും സിനിമകളിലും അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അഞ്ജന അപ്പുക്കുട്ടന് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് 'പഴയ നിയമം'.
സനി രാമദാസന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്‍സില്‍ റഹ്മാന്, സുധീഷ് പ്രഭാകരന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ രാജി ആര് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മണികണ്ഠന്, ശിവപ്രിയ, പ്രദീപ്,വിനു കെ സനില്‍, അനസ് പാണാവള്ളി, ഫഹദ് മൈമൂണ്‍, പ്രേമദാസ് ഇരുവള്ളൂര്‍, അലക്സ് മാര്‍ക്കോസ് തുടങ്ങിയവരും അഭിനയിക്കുന്നു.
രാഹുല്‍ സി വിമല ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്- നിജില്‍ ദിവാകരന്, കല- മൃദുല്‍ വയനാട്, ചമയം- സുജിത്ത് പറവൂര്‍, കോസ്റ്റ്യുംസ്- ചന്ദ്രന് ചെറുവണ്ണുര്‍, എഡിറ്റര്‍- വിനു കെ സനില്‍, സ്റ്റില്‍- ഉണ്ണി അഴിയൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- ത്രില്ലര്‍ രാജേഷ്, അസിസ്റ്റന്റ് ഡയറക്ടര്‍- സജിത്ത് മുക്കം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാജേഷ് ആര്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com