എ.എസ്. ദിനേശ്
ചാലക്കുടി :
പുതുമുഖങ്ങളായ സ്റ്റിജോ സ്റ്റീഫന്‍, ഷാരോണ്‍ സഹിം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാംസണ് പോല്‍ സംവിധാനം ചെയ്യുന്ന 'പ്രണയം പൂക്കുന്ന കാലം' എന്ന ചിത്രത്തിന്റെ പൂജ ചാലക്കുടി മുരിങ്ങൂരിലുള്ള ക്ലേ ഹൗസില്‍ വെച്ച് നിര്‍വ്വഹിച്ചു.
പ്രശസ്ത സംവിധായകന് വി ജി തമ്പി ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
ചലച്ചിത്ര രംഗത്തെ പ്രശസ്തരായ കിരണ്‍ രാജ്, സ്ഫടികം ജോര്‍ജ്ജ്, നന്ദകിഷോര്‍, കോബ്ര രാജേഷ്, സീനാജ് കലാഭവന്‍, നീനാ കുറുപ്പ്, അംബിക മോഹന്‍,
അശ്വതി, സാംസണ് പോള്‍, നിതീഷ് കെ നായര്‍, പ്രജിത് കണകോട്ട്, ജാജെന് ചെല്ലാനം, ജോണ്സണ് മഞ്ഞളി, തുടങ്ങിയ നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു.
നമോ പിക്ച്ചേഴ്സിന്റെ ബാനറില്‍ പ്രജിത്ത് കണകോട്ട് നിര്‍മ്മിക്കുന്ന 'പ്രണയം പൂക്കും കാലം' എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം നിതീഷ് കെ നായര്‍, സന്ദീപ് പട്ടാമ്പി എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.
ഛായാഗ്രഹണം അരുണ്‍കുമാര്‍ നിര്‍വ്വഹിക്കുന്നു.
ഗാനരചന- ശശികല വി മേനോന്, നീതീഷ് കെ നായര്‍, സംഗീതം & ബിജിഎം- അരുണ്‍ കുമാരന്, ശ്രീകാന്ത് കൃഷ്ണ, എഡിറ്റര്‍- സാജിദ് മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജോണ്സണ് മഞ്ഞളി, കല- ലാലു തൃക്കുളം, മേക്കപ്പ്- സുധീഷ് നാരായണന്, വസ്ത്രാലങ്കാരം- മറിയ കുമ്പളങ്ങി, കൊറിയോഗ്രാഫി- രേഖ മാസ്റ്റര്‍,
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- മുരളി എരുമേലി, ആക്ഷന്‍- ബ്രൂസ്ലി രാജേഷ്, സ്റ്റില്‍സ്- സോണി മാത്യു, പരസ്യകല- ബൈജു ബാലകൃഷ്ണന്.
മെയ് ആദ്യവാരം തൃശ്ശൂര്‍, ചാലക്കുടി എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com