CNA
കോഴിക്കോട്:
മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പത്മഭൂഷണ്‍ പ്രേംനസീര്‍ പ്രതിഭാ പുരസ്കാരങ്ങള്‍ക്ക് (10000 രൂപ)
ചലച്ചിത്ര നിര്‍മ്മാതാവ് പി.വി. ഗംഗാധരന്, നടന് നാരായണന് നായര്‍, നടി ഊര്‍മ്മിള ഉണ്ണി, കവിയും സാഹിത്യകാരനുമായ ബേപ്പൂര്‍ മുരളീധര പണിക്കര്‍ എന്നിവരെ തിരഞ്ഞെടുത്തു.
പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, സിനിമയ്ക്കനുയോജ്യമായ പുസ്തകങ്ങള്‍ തയ്യാറാക്കിയ കണ്ണനല്ലൂര്‍ ബാബു (നോവല്‍: വരുംകാലങ്ങളില്‍), നാസര്‍ മുതുകാട് (ആദ്യനോവല്‍: പെണ്ണൊരുത്തി), ഷിജിത് പേരാമ്പ്ര (കഥാസമാഹാരം: മൈമൂന) എന്നിവരാണ് സാഹിത്യ പുരസ്കാരങ്ങള്‍ക്ക് (5000 രൂപ) അര്‍ഹരായത്.
പ്രേംനസീര്‍ വിടപറഞ്ഞിട്ട് മുപ്പത്തിമൂന്ന് വര്‍ഷമാവുന്ന ജനുവരി 16 ഞായറാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം.പി.മാരായ ഡോക്ടര്‍ എം.പി. അബ്ദുസ്സമദ് സമദാനി, എം.കെ.രാഘവന്, എം.വി. ശ്രേയാംസ്കുമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി എന്നിവര്‍ സമ്മാനിക്കും.
ചലച്ചിത്ര ടെലിവിഷന്‍ നാടക കലാസാഹിത്യ സാംസ്കാരിക മേഖലകളിലെ പത്ത് പ്രമുഖരെ ചടങ്ങില്‍ ആദരിക്കും.