സി എന്‍ എ-
കൊച്ചി:
തിരക്കഥാകൃത്തു റഫീഖ് സീലാട്ട് സംവിധാനം ചെയ്യുന്ന വെബ് സിനിമയാണ് 'ജാക്കി ഷെരീഫ്'. മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തില്‍ അഞ്ച് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്.
അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും ഹാസ്യത്തിന്റെ മേമ്പൊടി കലര്‍ത്തി ഉദ്യേഗജനകമായ നിരവധി മൂഹൂര്‍ത്തങ്ങളിലൂടെ കടന്ന് പോകുന്നവെബ് സിനിമയില്‍ സസ്പെന്സിനും ആക്ഷനും പ്രാധാന്യമുണ്ട്.
ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ വെബ് സിനിമയുടെ കഥയും തിരക്കഥയും എഴുതി റഫീക് സീലാട്ട് സംവിധാനം ചെയ്യുന്നു.
ഗാന രചന- ഷഹീറ നസീര്‍, സംഗീതം- ജൂനിയര്‍ മെഹബൂബ്, ആലാപനം- ജൂനിയര്‍ മെഹബൂബ്, അല്‍ക അസ്കര്‍. ക്യാമറ- അന്‍സാര്‍/ ഉത്പല്‍ വി നായനാര്‍.
കാമില്‍, ബിജൂകൊടുങ്ങല്ലൂര്, മനുരാജ്, ഖാലിദ്, ഐ.ടി.ജോസഫ്, നവാസ്മൊയ്തു, ബാബൂ പള്ളാശ്ശേരി, സുമംഗല സുനില്‍, ട്വിങ്കിള്‍ എന്നിവര്‍ക്കൊപ്പം പുതുമുഖം സിമ്നാ ഷാജി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.