സി എന്‍ എ-
മുംബൈ:
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് അന്ത്യംകുറിച്ച് സല്മാന്ഖാന് ചിത്രമായ 'രാധെ' മെയ് 13ന് തിയേറ്ററുകളിലെത്തും.
സല്മാന് തന്നെയാണ് തന്റെ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടത്.
തന്റെ ഇന്‍സ്റ്റഗ്രാമില്‍ 'രാധെ'യുടെ പുതിയ പോസ്റ്റര്‍ ഷെയര്‍ ചെയ്ത സല്മാന്ഖാന്, ചിത്രം ഈദിന് റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
താരം പങ്കുവച്ച പോസ്റ്ററിന് വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സല്മാന് ഖാന്, സഹൈല്ഖാന്, അതുല്‍ അഗ്നിഹഹോത്രി എന്നിവരുടെ സംയുക്ത സംരംഭമായി സല്മാന്ഖാന് ഫിലിംസും, സൊഹൈല്‍ ഖാന് പ്രൊഡക്ഷന്‍സും, റീല്‍ ലൈഫ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്ന 'രാധെ' പ്രഭുദേവ സംവിധാനം ചെയ്യുന്നു എന്നതുതന്നെ ഏറ്റവും വലിയ പ്രത്യേകതയാണ്.
സല്മാന്നെ കൂടാതെ ജാക്കി ഷെറഫ്, ദിശ പടാനി, രണ്‍ദീപ് ഹൂഡ എന്നിര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
കൊറിയന്‍ ചിത്രമായ ദ ഔട്ട്ലോസ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് 'രാധെ'.