എഎസ്സ് ദിനേശ്
കൊച്ചി:
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരേസമയം ആറു ഭാഷകളില്‍ ത്രിമാന ചിത്രം ഒരുങ്ങുന്നു. മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സാല്‍മണ്‍' എന്ന 3D റൊമാന്റിക് സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തില്‍ ഗായകന് വിജയ് യേശുദാസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിവിധ ഭാഷാചിത്രങ്ങളില്‍ നിന്നുള്ള അഭിനേതാക്കളും വിജയ് യേശുദാസിനൊപ്പം സാല്‍മണില്‍ അണിനിരക്കും. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആലുവയില്‍ ആരംഭിച്ചു.