Editor - MM Kamath
കൊച്ചി:
'ദി ഹോമോസാപിയന്‍സ്' എന്ന മലയാളം ആന്തോളജി മൂവിയുടെ ടൈറ്റില്‍ പോസ്റ്റര്‍ വയറലായി.
ഡ്രീം ഫോര്‍ ബിഗ് സ്ക്രീന്‍ & വില്ലേജ് മൂവി ഹൗസിന്റെ ബാനറില്‍ അഖില്‍ ദേവ് എം.ജെ, ലിജോ ഗംഗാധരന്, വിഷ്ണു വി മോഹന്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ദി ഹോമോസാപിയന്‍സ്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററാണ് വയറലായത്.
കഴിഞ്ഞ ദിവസം നടി മഞ്ജു പിള്ള, സംവിധായകരായ വിധു വിന്‍സെന്റ്, മിഥുന് മാനുവല്‍ തോമസ്, തരുണ്‍ മൂര്‍ത്തി, പ്രാഡക്ഷന്‍ ഡിസൈനര്‍ എന്‍ എം ബാദുഷ എന്നിവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് 'ദി ഹോമോസാപിയന്‍സിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.
പ്രശസ്ത പോസ്റ്റര്‍ ഡിസൈനറായ MA MI JO ( Manu Michael Joseph) ഡിസൈന്‍ ചെയ്ത പോസ്റ്ററാണ് ഇപ്പോള്‍ വയറലായിരിക്കുന്നത്.
'കുട്ടിയപ്പനും ദൈവദൂധരും' എന്ന ചിത്രത്തിനു ശേഷം ഗോകുല്‍ ഹരിഹരനും എസ്.ജി അഭിലാഷ്, നിഥിന് മധു ആയുര്‍, പ്രവീണ്‍ പ്രഭാകര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ദി ഹോമോസാപ്പിയന്‍സ്' എന്ന മലയാളം ആന്തോളജി ചിത്രത്തിന് നാല് സെഗ്മെന്റുകളാണ് ഉണ്ടാകുക.
ചിത്രത്തില്‍ കണ്ണന് നായര്‍, ആനന്ദ് മന്മഥന്, ജിബിന്‍ ഗോപിനാഥ്, ധനില്‍ കൃഷ്ണ, ബിജില്‍ ബാബു രാധാകൃഷ്ണന്, ദെക്ഷ വി നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സ്ക്രിപ്റ്റ്: ഗോകുല്‍ ഹരിഹരന്, വിഷ്ണു രാധാകൃഷ്ണന്, മുഹമ്മദ് സുഹൈല്‍, അമല്‍ കൃഷ്ണ. സംഭാഷണം: അജിത് സുധ്ശാന്ത്, അശ്വന്, സാന്ദ്ര മരിയ ജോസ്. ഛായാഗ്രഹണം: വിഷ്ണു രവി രാജ്, എ.വി അരുണ്‍ രാവണ്‍, കോളിന്‍സ് ജോസ്, മുഹമ്മദ് നൗഷാദ്. ചിത്രസംയോജനം: ശരണ്‍ ജി.ഡി, എസ്. ജി അഭിലാഷ്. സംഗീതം സംവിധാനം: ആദര്‍ശ് പി വി, റിജോ ജോണ്‍, സബിന്‍ സലിം. വരികള്‍: സുധാകരന് കുന്നനാട്, ചീഫ് അസ്സോസിയേറ്റ്: ഹരി പ്രസാദ്, അസ്സോസിയേറ്റ്: അശ്വന് സൂഖില്‍ സാന്‍, ആര്‍ട്ട് ഡയറക്ടര്‍: ഷാന്റോ ചാക്കോ അന്‍സാര്‍ മുഹമ്മദ് ഷെരിഫ്, കോസ്റ്റിയൂം ഡിസൈനര്‍: ഷൈബി ജോസഫ്, സാന്ദ്ര മരിയ ജോസ്. മേക്ക്അപ്പ്: സനീഫ് ഇടവ, അര്ജുന് ടി.വി.എം, കൊറിയോഗ്രാഫി: ബാബു ഫൂട്ട് ലൂസേഴ്സ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: രാമു മംഗലപ്പള്ളി, അസിസ്റ്റന്റ് ഡയറക്ടര്‍: ജേര്ലിന്, സൂര്യദേവ് ജി, ബിപിന്‍ വൈശാഖ്, ടിജോ ജോര്‍ജ്, സായി കൃഷ്ണ, പാര്ത്ഥന്, പ്രവീണ്‍ സുരേഷ്ഗോ, ഗോകുല്‍ എസ്.ബി.
സ്റ്റീല്‍സ്: ശരത് കുമാര്‍ എം, ശിവ പ്രസാദ് നേമം. പരസ്യകല- മ മി ജോ, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
സെപ്റ്റംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമ, ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സിനിമ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.