എഡിറ്റര്‍: എം.എം. കമ്മത്ത്
തിരു:
'തേള്' എന്ന വ്യത്യസ്തമായ ഫാമിലി, സസ്പെന്‍സ് ത്രില്ലര്‍ ചിത്രവുമായി എത്തുകയാണ് ഷാഫി എസ്.എസ്. ഹുസൈന് എന്ന സംവിധായകന്. തന്‍വീര്‍ ക്രീയേഷന്സിന്റെ ബാനറില്‍ ജസീം സൈനുലാബ്ദില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി. 'തേള്' ഉടന്‍ ഒ.ടി.ടി റിലീസാണ്.
ബിസ്സിനസ്സുകാരനായ ദീരജിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ദീരജ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ നിരഞ്ജനയെ പ്രണയിച്ച് വിവാഹം കഴിക്കുന്നു. വിവാഹശേഷം ദീരജിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന പൊട്ടിത്തെറികള്‍ ഭയാനകമായിരുന്നു. ഈ കഥ സസ്പെന്‍സ് നില നിര്‍ത്തി കൊണ്ട് പറയുകയാണ് സംവിധായകന്. ദീരജായി, അയ്യപ്പനും കോശിയിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും, നിരഞ്ജന എന്ന കഥാപാത്രത്തെ ഡയാന ഹമീദും അവതരിപ്പിക്കുന്നു.
തന്‍വീര്‍ ക്രീയേഷന്സിന്റെ ബാനറില്‍ ജസീം സൈനുലാബ്ദിന്‍ നിര്‍മ്മിക്കുന്ന തേള് ഷാഫി എസ്.എസ്.ഹുസൈന് രചന, സംവിധാനം നിര്വ്വഹികുന്നു. ക്യാമറ വിജീഷ് കപ്പാറ, കോ.പ്രൊഡ്യൂസേഴ്സ് പത്മകുമാര്‍, ജയകൃഷ്ണന്, ഷഫീക്,
എഡിറ്റിംഗ് ബിബിന്‍ വിശ്വല്‍ ഡോണ്‍സ്, ഗാനരചന സുനില്‍ കൃഷ്ണഗാഥ, ചന്ദനം രവി, സംഗീതം- അഭി, അനീഷ്, ആലാപനം- ജാസി ഗിഫ്റ്റ്, സിത്താര കൃഷ്ണകുമാര്‍, ഗായത്രി വിനോദ്, വിഭബാലചന്ദ്രന്‍, മനുതമ്പി, പശ്ചാത്തല സംഗീതം- ജെ.കെ.കീസ്,ജോനാഥന് ബ്രൂസ്, അനിത്ത് പി. ജോയ്, മേക്കപ്പ്- സ്വാമിനാഥന്, കല- അടൂര്‍ മണിക്കുട്ടന്, കോസ്റ്റ്യൂംസ്- വഹീദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷാക്കിര്‍ വര്‍ക്കല, അസോസിയേറ്റ് ഡയറക്ടര്‍- ജോമോന് കോട്ടയം, എഫക്ട്സ്- രാജ് മാര്‍ത്താണ്ഡം, ഷൈന്‍ ഡി, ജോണ്‍, ആക്ഷന്‍- ജിറോഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അജയ് ഘോഷ് പരവൂര്‍, പി.ആര്.ഒ- അയ്മനം സാജന്.
നന്ദു ആനന്ദ്, ഡയാന ഹമീദ്, സാജന് പള്ളുരുത്തി, കോട്ടയം രമേശ്, പാഷാണം ഷാജി, കോബ്രാ രാജേഷ്, ജോമോന് ജോഷി, ശരവണശക്തി, റിയാസ് നര്‍മകല, അംബാനി, സജി വൈഗ, ശ്രീജിത്ത്, റോയ് പാല, എബിന്, ജയകൃഷ്ണന്, രമേശ്, അപ്പിഹിപ്പി, ഐശ്വര്യ, സ്വാതി, ശ്രിജു മോഹന്‍,ആര്യ നന്ദ, മീനാക്ഷി, കീര്‍ത്തന, സന്ധ്യ, ശ്രുതിക സുരേഷ്, സ്മൃതി, നിഷ, സാറ, ബേബി തന്‍ഹ, ഫാത്തിമ, ബേബി ഗൗരി കൃഷ്ണ, ബേബിവിപഞ്ചിക എന്നിവര്‍ അഭിനയികുന്നു.