സി എന്‍ എ-
ചെന്നൈ:
വിജയ് സേതുപതിയെ നായകനാക്കി എസ് പി ജനനാഥന് സംവിധാനം ചെയ്യുന്ന 'ലാഭം' എന്ന തമിഴ് ചിത്രത്തിലെ വിജയ് സേതുപതിയുടെ ഷെഡ്യുള്‍ പൂര്‍ത്തിയാക്കി. ചിത്രത്തില്‍ വിജയ് സേതുപതി ഇരട്ട വേഷത്തിലാണ് എത്തുന്നു എന്നതാണ് ഹൈലൈറ്റ്. പാക്കിരി എന്നാണ് വിജയ്യുടെ ഒരു കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിന് കുറച്ച് ദിവസത്തെ ഷൂട്ടിംഗ് ശേഷിക്കുന്നുണ്ട്. ഉടന്‍ തന്നെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. ശ്രീ രഞ്ജനി എന്നാണ് ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്. വിജയ് സേതുപതി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കലയരാസന്, ജഗപതി ബാബു എന്നിവരും അഭിനയിക്കുന്നുണ്ട്. സംഗീതം ഡി. ഇമ്മാന് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ രാംജിയാണ്.