സി എന്‍ എ-
കൊച്ചി:
ടിക് ടോക് താരം ഉണ്ണി ലാലു, സിനിമ താരം നയന എല്‍സ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാസ് ഹിദായത്ത് സംവിധാനം ചെയ്ത '14 ഡേയ്സ് ഓഫ് ലൗ ' എന്ന ഷോര്‍ട്ട് ഫിലിം സര്‍ക്കസ് ഗണ്‍ മലയാളം എന്ന യൂട്യൂബ് ചാനല്‍ റിലീസ് ചെയ്തു.
പേര് സൂചിപ്പിക്കും പോലെ തന്നെ കോവിഡും ക്വാറന്റെയിനും ആസ്പദമാക്കി ഒരുക്കിയ വളരെ മനോഹരമായ പ്രണയ മുഹൂര്‍ത്തങ്ങളുടെ സാക്ഷാത്കാരമാണ് 'ഫോര്‍ട്ടീന്‍ ഡേയ്സ് ഓഫ് ലൗ'.
ഈ ചിത്രത്തിന്റെ സംഗീത സംവിധായകന് ജോയല്‍ ജോണ്‍സ് തന്നെ ആലപിച്ച 'ഹലോ ഹലോ' എന്ന പ്രണയ ഗാനം ടിറ്റോ പി തങ്കച്ചന് എഴുതിയതാണ്. സില്ലി മോങ്ക്സ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു പ്രസാദ് നിര്‍വ്വഹിക്കുന്നു.
എഡിറ്റര്സാഗര് ദാസ്.
- എ എസ് ദിനേശ്.