CNA
കൊച്ചി :
പ്രശസ്ത സിനിമാനടന് ശ്രീ മധു ഏപ്രില്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്ത 24 ലിവ് ഒ ടി ടി യില്‍ മെയ് ഒന്നു മുതല്‍ സിനിമകളും ഷോര്‍ട്ട് ഫിലിമുകളും വെബ് സീരീസും സംപ്രേഷണം ചെയ്തു തുടങ്ങും.
ജനകീയ ഒടിടി എന്ന പേരില്‍ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞ 24 ലിവ് ഒടിടി യില്‍ ആദ്യം സംപ്രേഷണം ചെയ്യുന്ന സിനിമ ശ്രീ അന്‍സില്‍ ബാബു നിര്‍മ്മിച്ച് ശ്രീ പി. മുസ്തഫ സംവിധാനം ചെയ്ത 'ഇന്റര്‍വെല്‍' ആണ്. യുവ തലമുറയിലെ ലഹരി ഉപയോഗത്തിനെതിരെയുള്ള സിനിമ എന്ന നിലയില്‍ ഒരുപാട് ശ്രദ്ധ നേടിക്കഴിഞ്ഞ 'ഇന്റര്‍വെല്‍' എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും ഡുഡു ഭരതും ഷനീദ് ഭഗവതിക്കാവിലും നിര്‍വഹിച്ചിരിക്കുന്നു. ഉണ്ണി നീലഗിരി ക്യാമറ കൈകാര്യം ചെയ്ത ഇന്റര്വലിന്റെ കഥ മോഹന്‍ദാസ് വേങ്ങേരിയുടേതാണ്. ഗാന രചനയും സംഗീതവും അബ്ദുല്‍ നാസറും ശബ്ദ ക്രമീകരണം റഷീദ് നാസും നിര്‍വഹിച്ചിരിക്കുന്നു.
സിനിമ കാണുന്നതിനായി 24 ലിവ് ഓ ടി ടി യുടെ അപ്ലിക്കേഷന്‍ ആപ്പ് സ്റ്റോറില്‍ നിന്നോ പ്ലേ സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യണമെന്ന് 24 ലിവ് ഒ ടി ടി മാനേജ്മെന്റ് അറിയിച്ചു.