CNA
കൊച്ചി:
ഗിന്നസ് പക്രു നായകനാകുന്ന '916 കുഞ്ഞൂട്ടന്' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി.
അജീഷ് ദാസന് എഴുതിയ വരികള്‍ക്ക് ആനന്ദ് മധുസൂദനന് സംഗീതം പകര്‍ന്ന് മധു ബാലകൃഷ്ണന് നാരായണി ഗോപന് എന്നിവര്‍ ആലപിച്ച 'കണ്ണോടു കണ്ണില്‍...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന '916 കുഞ്ഞൂട്ടന്' എന്ന ചിത്രത്തില്‍ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആര്യന് വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് '916 കുഞ്ഞൂട്ടന്'.
ഫാമിലി എന്റെര്‍റ്റൈനറായ ഈ ചിത്രത്തില്‍ ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, വിജയ് മേനോന്, കോട്ടയം രമേഷ്, നിയാ വര്‍ഗീസ്, ഡയാന ഹമീദ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മില്ലെനിയം ഓഡിയോസാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയിരിക്കുന്നത്.
ക്രിയേറ്റിവ് ഡയറക്ടര്‍- രാജ് വിമല്‍ രാജന്, ഛായാഗ്രഹണം- ശ്രീനിവാസ റെഡ്ഢി, സംഗീതം- ആനന്ദ് മധുസൂദനന്, ബാക്ക്ഗ്രൗണ്ട് മ്യൂസിക്- ശക്തികാന്ത്, എക്സികുട്ടിവ് പ്രൊഡ്യൂസര്‍- പാസ്ക്കല്‍ ഏട്ടന്, കഥ, തിരക്കഥ- രാകേഷ് സുബ്രമണ്യന്‍, ആര്യന് വിജയ്, രാജ് വിമല്‍ രാജന്, എഡിറ്റര്‍- സൂരജ് അയ്യപ്പന്, ക്രിയേറ്റിവ് എഡിറ്റര്‍ ആന്‍ഡ് ട്രെയ്ലര് കട്ട്സ്- ഡോണ്‍മാക്സ്, ആര്‍ട്ട്- പുത്തന്‍ചിറ രാധാകൃഷ്ണന്, മേക്കപ്പ്- ഹസ്സന് വണ്ടൂര്‍, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂര്‍, ഗാന രചന- അജീഷ് ദാസന്, ആക്ഷന്‍ ഡയറക്ടര്‍- മാഫിയാ ശശി, പ്രൊഡക്ഷന്‍ കണ്ട്രോളര്- സജീവ് ചന്ദിരൂര്‍, ഫിനാന്‍സ് കണ്ട്രോളര്- ഷിന്റോ ഇരിഞ്ഞാലക്കുട, കൊറിയോഗ്രാഫര്‍- പോപ്പി, സൗണ്ട് ഡിസൈന്‍- കരുണ്‍ പ്രസാദ്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, വി എഫ് എക്സ്- നോക്റ്റൂര്‍നല്‍ ഒക്റ്റെവ്, സ്റ്റില്‍സ് - വിഗ്നേഷ്, ഗിരി ശങ്കര്‍, ഡിസൈന്‍സ്- കോളിന്‍സ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com