CNA
കൊച്ചി:
നാടകത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന 'എ ഡ്രമാറ്റിക് ഡെത്ത്'എന്ന സിനിമയിലെ ആദ്യ ഗാനം മനോരമ മ്യൂസിക്കലിലൂടെ പുറത്തിറങ്ങി. 'പെരുത്ത ഭൂമീന്റെ യുള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്', 'നിങ്ങള്‍ നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ' തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ നാടക പ്രവര്ത്തകന് വിജേഷ് കെ വി യുടെ വരികള്‍ക്ക് 'അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം' എന്ന ഗാനത്തിലൂടെ ഇന്നും ജീവിയ്ക്കുന്ന ജോബ് മാസ്റ്ററുടെ മകന് അജയ് ജോസഫ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
രമേശ് മുരളി, എലിസബത്ത് രാജു, വിജേഷ് കെ വി തുടങ്ങിയവരാണ് ഗായകര്‍.
'കാപ്പിരി തുരുത്ത്' എന്ന ചിത്രത്തിന് ശേഷം സഹീര്‍ അലി രചനയും സംവിധാനവും നിര്‍വഹിയ്ക്കുന്ന സിനിമയാണ് 'എ ഡ്രമാറ്റിക് ഡെത്ത്'.
എസ് ആന്റ് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.കെ. സാജന്, അബ്ദുള്‍ സഹീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'എ ഡ്രമാറ്റിക്ക് ഡെത്ത്' 2025 മെയ് 1 ന് റിലീസ് ചെയ്യുന്നു.
നാടകത്തിലൂടെ സിനിമയില്‍ ശ്രദ്ധേയരായ അഷറഫ് മല്ലിശ്ശേരി, പ്രതാപന്, ഷൈലജ.പി. അമ്പു, ശാരദ കുഞ്ഞുമോന്, ഷാനവാസ്, രോഹിത്, പ്രേംദാസ്, ബിനു പത്മനാഭന്, സി സി കെ മുഹമ്മദ്, ഷിബു മുപ്പത്തടം, ധ്വനി എന്നിവരോടൊപ്പം കെ.കെ. സാജനും പ്രധാന കഥാപാത്രത്തിലെത്തുന്നു.
നിസ്സാര്‍ ജമീല്‍, ജയചന്ദ്രന്, റഫീക്ക് ചൊക്ലി, മഞ്ജു, വിദൃ മുകുന്ദന്, അനൂജ് കെ.സാജന് തുടങ്ങിയവരും വേഷമിടുന്നു.
നൂര്‍ദ്ദീന്‍ ബാവയാണ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അകാലത്തില്‍ അന്തരിച്ച നാടക പ്രതിഭ മരട് ജോസഫ് ആദ്യവും അവസാനവുമായി ഈ സിനിമയിലൂടെ പിന്നണി ഗായകനായി എന്ന പ്രത്യേകതയുണ്ട്.
പശ്ചാത്തല സംഗീതം- മധു പോള്‍, കല- മനു പെരുന്ന, ഗ്രാഫിക്സ്- സമീര്‍ ലാഹിര്‍, ചമയം- പട്ടണം ഷാ, വസ്ത്രാലങ്കാരം- പി പി ജോയ്, അശോകന് തേവയ്ക്കല്‍, സ്റ്റില്‍സ്- സാബു ഏഴിക്കര, പരസ്യകല- സജീഷ് എം ഡിസൈന്‍, എഡിറ്റിങ്- അബു താഹിര്‍, സൗണ്ട് ഡിസൈനിംങ്ങ്- എസ്. രാധാകൃഷ്ണന്, സംഘട്ടനം- അഷറഫ് ഗുരുക്കള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുധീഷ് ഗോപാലക്യഷ്ണന്, സഹസംവിധാനം- സജീവ് ജി, ജാവേദ് അസ്ലം, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഹരി വെഞ്ഞാറംമൂട്, പ്രൊജക്ട് ഡിസൈനര്‍- മാല്‍ക്കോംസ്, ഖാലിദ് ഗാനം.
തിയറ്റര്‍ സ്കച്ചസ്- മണിയപ്പന് ആറന്മുള, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com