CNA
കൊച്ചി:
സര്‍ഗ, സുദേവ് ഘോഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോ. മനോജ് കോലോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ്
'എ നൈഫ് ഇന്‍ ദി മൂണ്‍ ലൈറ്റ്' (A KNIFE IN THE MOONLIGHT).
പോക്സോ അതിജീവിത അവന്തികയുടെ ജീവിതമുന്നേറ്റത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന് രാജ്യത്തിനകത്തും പുറത്തുമുള്ള ചലച്ചിത്രമേളകളില്‍ പ്രധാനപ്പെട്ട പുരസ്കാരങ്ങള്‍ നേടുകയും പതിനെട്ടോളം രാജ്യാന്തര ചലച്ചിത്ര മേളകളില്‍ ഒഫീഷ്യല്‍ സെലക്ഷന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
പെഷവാര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍(മികച്ച നടി, മികച്ച നവാഗത സംവിധായകനും സിനിമയും), ഇന്‍ഡോ ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (മികച്ച ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം, മികച്ച ഇന്ത്യന്‍ ഷോര്‍ട്ട് ഫിലിം, മികച്ച നവാഗത സംവിധായകന്), സൗത്ത് ഫിലിം & ആര്‍ട്സ് അക്കാദമി ഫെസ്റ്റിവല്ചിലി (സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രം, മികച്ച രണ്ടാമത്തെ സിനിമക്കുള്ള ഓഡിയന്‍സ് അവാര്‍ഡ്, മികച്ച നടി, മികച്ച എഡിറ്റര്‍, മികച്ച തിരക്കഥ, മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്ള പ്രത്യേക പരാമര്‍ശം), ഗ്ലോബല്‍ ഇന്‍ഡി ഫിലിം മേക്കര്‍ അവാര്‍ഡ് യു.കെ (മികച്ച സിനിമക്കുള്ള സില്‍വര്‍ അവാര്‍ഡ്),
ഇന്ത്യന്‍ മൂവി അവാര്‍ഡ്സ് കൊല്‍ക്കത്ത( മികച്ച ഇന്ത്യന്‍ ഷോര്‍ട്ട് ഫിലിം), പോര്‍ച്ചുഗല്‍ ഇന്‍ഡീ ഫിലിം ഫെസ്റ്റിവല്‍ പോര്‍ച്ചുഗല്‍ (മികച്ച നടി ), ബ്രിഡ്ജ് ഫിലിം ഫെസ്റ്റിവല്‍ കാനഡ (മികച്ച നടി, മികച്ച ഫോറിന് ലാംഗ്വേജ് സിനിമ), ഗ്രേറ്റ് മെസേജ് ഫിലിം ഫെസ്റ്റിവല്‍ പൂനെ (മികച്ച നവാഗത സംവിധായകന്) എന്നിവയാണ് ലഭിച്ച പ്രധാന അംഗീകാരങ്ങള്‍.
ഹിഡന്‍ കളേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദീപു ദാമോദര്‍ നിര്‍വ്വഹിക്കുന്നു.
എഡിറ്റിംങ്- രതിന് രാധാകൃഷ്ണന്, സംഗീതം- പ്രമോദ് ഭാസ്കര്‍, സൗണ്ട് ഡിസൈന്‍- വൈശാഖ് ശോഭന്‍, സിങ്ക് സൗണ്ട്- വിഷ്ണു പ്രമോദ്, സൗണ്ട് മിക്സിംഗ്- ബിജു പി. ജോസ്, മ്യൂസിക് പ്രൊഡക്ഷന്‍- നിഹില്‍ ജിമ്മി, കളറിസ്റ്റ്- പ്രഹ്ലാദ് പുത്തഞ്ചേരി, സൗണ്ട് മിക്സിംഗ്, മ്യൂസിക് പ്രൊഡക്ഷന്‍- ലാല്‍ സ്റ്റുഡിയോ കൊച്ചി, എന്‍എച്ച് ക്യു കൊച്ചി.
ഒക്ടോബര്‍ 26 ന് ബജറ്റ് ലാബ് ഷോര്‍ട്ട്സ് എന്ന യൂട്യൂബ് ചാനലിലും തുടര്‍ന്ന് കേരള സര്‍ക്കാറിന്റെ ഒടിടി പ്ലാറ്റ്ഫോമായ സിസ്പേസിലും സിനിമ റിലീസ് ചെയ്യും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com