അഞ്ജു അഷറഫ്-
തിരു :
ചലച്ചിത്ര നടീനടന്മാരുടെ സംഘടനയായ അമ്മ തിരുവനന്തപുരം ജില്ലയില്‍ ശ്രീമതി ധനലക്ഷ്മിക്ക് നിര്‍മ്മിച്ച് നല്കിയ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റവും പാലുകാച്ചല്‍ കര്‍മ്മവും നടന്നു. അമ്മ സംഘടനയുടെ ട്രഷറര്‍ ജഗദീഷ് ചടങ്ങില്‍ പങ്കെടുത്തു.
ഒരുപാട് പ്രാരാബ്ദങ്ങളുള്ള വളരെ പാവപ്പെട്ട ഒരു വീട്ടു ജോലിക്കാരിയാണ് ധനലക്ഷ്മി. അമ്മയിലേക്ക് അവര്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് വീട് വെച്ച് നല്‍കിയതെന്നു സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.