കൊച്ചി :
മലയാള സിനിമ പിആര്‍ഒ എഎസ് ദിനേശ് എഴുതിയ 'നമസ്കാരം ദിനേശാണ് പി ആര് ഒ' എന്ന പുസ്തകം, കൃഷ്ണ നാരായണ നായ്ക് കൊങ്കണിയിലേക്ക് പരിഭാഷപ്പെടുത്തിയ 'നമസ്ക്കാര്‍ ദിനേശ് ത് പി ആര് ഒ', എന്ന പുസ്തകം, കൊങ്കിണി മാന്യതാ ദിനാചരണത്തിന്റെ ഭാഗമായി പ്രശസ്ത നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി, കൊച്ചി തിരുമല ക്ഷേത്രം മേല്‍ശാന്തി എല്‍ കൃഷ്ണ ഭട്ടിന് നല്കി പ്രകാശനം ചെയ്തു.

ചിത്രീകരണം പുരോഗമിക്കുന്ന പുതിയ കൊങ്കണി ഭാഷ ചിത്രത്തിന്റെ സംവിധായകന് കെ ആര് ഉണ്ണി, യശോദാസ് ലൈബ്രറിയുടെ സാരഥിയായ യശോദ ഷേണായ്ക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി നല്കി.

കൃഷ്ണ നാരായണ നായ്ക്, എ എസ് ദിനേശ് എന്നിവര്‍ പുസ്തകത്തെക്കുറിച്ച് സംസാരിച്ചു.

മഞ്ജു എസ് വാദ്ധ്യാര്, (യസോറാം ബില്‍ഡേഴ്സ്), സി വി ഹരീന്ദ്രന്‍ (ക്ലിക്ക് കമ്മ്യൂണിക്കേഷന്‍സ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കൊങ്കണി ഭാഷാ പ്രചാര്‍ സഭയുടേയും കൊങ്കണി കേന്ദ്ര് ഗോശ്രീപുര്‍ സംഘടനയുടേയും സംമ്യക്താഭിമുഖ്യത്തില്, കൊച്ചി ചെറളായിയിലുള്ള കൊങ്കണി ഭാഷാ ഭവനില്‍ വെച്ചായിരുന്നു പ്രകാശന ചടങ്ങ്.

കേന്ദ്ര്ഗോശ്രീപുര് സംഘടനയുടെ അദ്ധ്യക്ഷനായ മോഹന്‍ ജി. ഷേണായി അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ടിഡിഎല്പി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഈശ്വര പ്രാര്‍ഥനയ്ക്ക് ശേഷം കൊങ്കണി കേന്ദ്ര്, ഗോശ്രീപുര്‍ സംഘടനയുടെ സെക്രട്ടറിയായ സന്ധ്യ വി പ്രഭു സ്വാഗതം പറഞ്ഞു.
കൊങ്കണി ഭാഷാ പ്രചാര്‍ സഭയുടെ ജോയിന്റ് സെക്രട്ടറിയായ ശ്രീ. സുരേഷ് പി. പൈ കൃതജ്ഞത പറഞ്ഞു.
Online PR - CinemaNewsAgency.Com