CNA
കൊച്ചി:
ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളില്‍ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവര്‍ നിര്‍മ്മിച്ച് മിഥുന് മാനുവല്‍ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ആട് 3' എന്ന ചിത്രത്തിനു വേണ്ടി പ്രേക്ഷകരെ ഏറെ ആവേശക്കൊടുമുടിയിലെത്തിക്കാന്‍ അവസരമേകി വീഡിയോ ഗാനമെത്തി.
മാര്‍ച്ച് പത്തൊമ്പതിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷനാണ് ഈ ഗാനം.
'ഭൂലോകം വെല്ലാനായ് പോരണ സുല്‍ത്താന്‍...' എന്ന അടിച്ചു പൊളി ഗാനമാണ് അതിന്റെ മികച്ച ദൃശ്യാവിഷ്ക്കാരണത്തോടെ പുറത്തുവിട്ടിരി ക്കുന്നത്.
മനു മഞ്ജിത്ത് രചിച്ച്, ഷാന്‍ റഹ്മാന് ഈണമിട്ട്, അനില ഈശ്വര്‍ പാടിയ ഈ ഗാനത്തിന്റെ ദൃശ്വാവിഷ്ക്കാരണത്തില് അഭിനയിക്കുന്നത് പ്രശസ്ത ദക്ഷിണേന്ത്യന്‍ താരം വേദികയാണ്.
ഈ ചിത്രത്തിന്റെ കഥാപുരോഗതിയില്‍ നിര്‍ണ്ണായകമായ പങ്ക് ഈ ഗാനരംഗത്തിനുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതികരണമാണ് ഈ ഗാന രംഗം നേടിയരിക്കുന്നത്.
സമീപകാല മലയാള സിനിമയിലെ വലിയ മുതല്‍മുടക്കിലെത്തുന്ന ഈ ചിത്രം ഫാന്റസിയും, ഹ്യൂമറുമായി ക്ലീന്‍ എന്റര്‍ടെയ്നറായി എത്തുന്നു.
പൊട്ടിച്ചിരിപ്പിക്കു
വാനും, വിസ്മയിപ്പിക്കുവാനും പോരും വിധത്തിലാണ് അവതരണം.
ജയസൂര്യ, വിനായകന്, സണ്ണി വെയ്ന്‍, സൈജുക്കുറുപ്പ്, ഇന്ദ്രന്‍സ്, വിജയ് ബാബു, അജു വര്‍ഗീസ്, ധര്മ്മജന് ബോള്‍ഗാട്ടി, ആന്‍സണ്‍ പോള്‍, രണ്‍ജി പണിക്കര്‍, നോബി, ഭഗത് മാനുവല്‍, ഡോ. റോണി രാജ്, സുധി കോപ്പ, ചെമ്പില്‍ അശോകന്, നെല്‍സണ്‍, ഉണ്ണിരാജന് പി. ദേവ്, സ്രിന്ധ, ഹരികൃഷ്ണന്, വിനീത് മോഹന്‍ എന്നിവരും നിരവധി വിദേശ താരങ്ങളും പ്രധാനവേഷങ്ങളിലെത്തുന്നു. ഇവര്‍ക്കൊപ്പം ഹോളിവുഡ് താരം ലാറയൂം പ്രിധാന വേഷങ്ങളില്‍ എത്തുന്നു.
സംഗീതം- ഷാന്‍ റഹ്മാന്, ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, എഡിറ്റിംഗ്- ലിജോ പോള്‍, കലാസംവിധാനം- അനീസ് നാടോടി, മേക്കപ്പ്- റോണക്സ് സേവ്യര്‍,
കോസ്റ്റ്യൂം ഡിസൈന്‍- സ്റ്റെഫി സേവ്യര്‍, സ്റ്റില്‍സ്- വിഷ്ണു എസ്. രാജന്, പബ്ലിസിറ്റി ഡിസൈന്‍- കൊളിന്‍സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍- വിനയ് ബാബു, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിബു ജി. സുശീലന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, സെന്തില്‍ പൂജപ്പുര.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com