CNA
കൊച്ചി:
ഒമ്പതാമത് ഷിംല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ 'ആകാശത്തിനു താഴെ' അമ്മ ഫിലിംസ് എന്റര്‍ടൈന്‍മെന്റ് യു ട്യൂബ് ചാനലില്‍ റിലീസായി.
അമ്മ ഫിലിംസിന്റെ ബാനറില്‍ എംജി വിജയ് നിര്‍മിച്ച് ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പ്രദീപ് മണ്ടൂര്‍ എഴുതുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സിജി പ്രദീപ് നായികയാവുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ പ്രജോദ്, തിരു, കണ്ണൂര്‍ വാസൂട്ടി, രമാദേവി, ദേവനന്ദ രതീഷ്, മായാസുരേഷ്, പ്രതാപന് കെ എസ്, അരുണ്‍ ജി, പ്രേംകുമാര്‍ ശങ്കരന്, പളനിസാമി അട്ടപ്പാടി, അജയ് വിജയ്, ശ്യാം കാര്‍ഗോഡ്, വിനോദ് ഗാന്ധി, ജോസ് പി റാഫേല്‍, തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം- ഷാന്‍ പി റഹ്മാന്, സംഗീതം- ബിജിബാല്‍, എഡിറ്റിങ്- സന്ദീപ് നന്ദകുമാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജി പട്ടിക്കര, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com