CNA
കൊച്ചി:
കഴിഞ്ഞ വര്‍ഷം iffk യില്‍ പ്രദര്‍ശിപ്പിച്ച 'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളില്‍...' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഡോക്ടര്‍ അഭിലാഷ് ബാബുവിന്റെ ആദ്യ സിനിമ 'ആലോകം: Ranges of Vision' മിനിമല്‍ സിനിമയുടെ യൂട്യൂബ് ചാനലിലൂടെ റിലീസായി.
മലയാളത്തിലെ സ്വതന്ത്ര സിനിമകളെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തിലാണ് മിനിമല്‍ സിനിമ പ്രവര്‍ത്തിച്ചുവരുന്നത്. രാംദാസ് കടവല്ലൂര്‍ സംവിധാനം ചെയ്ത 'മണ്ണ്', ശ്രീകൃഷ്ണന് കെ.പി.യുടെ 'മറുപാതൈ', പ്രതാപ് ജോസഫിന്റെ 'കുറ്റിപ്പുറം പാലം', 'അവള്‍ക്കൊപ്പം', '52 സെക്കന്റ്' എന്നിവയാണ് ചാനലിലെ മറ്റ് റിലീസുകള്‍. ആഴ്ചയില്‍ ഒരു പുതിയ സ്വതന്ത്രസിനിമ വീതം റിലീസ് ചെയ്യുക എന്നതാണ് ചാനല്‍ ലക്ഷ്യം വെക്കുന്നത്.
വിഖ്യാതനായ ബ്രിട്ടീഷ് കവി റോബര്‍ട്ട് ബ്രൗണിങ്ങിന്റെ അഞ്ച് പ്രസിദ്ധ കവിതകള്‍ സിനിമയ്ക്കുള്ളിലെ സിനിമയായി അവതരിപ്പിക്കുന്ന ആലോകം 2023ലാണ് പൂര്‍ത്തിയായത്. ഫിലിം സൊസൈറ്റികളിലും വിവിധ സാഹിത്യ, മീഡിയ ഡിപ്പാര്‍ട്ടുമെന്റുകളിലും 'ആലോകം' പ്രദര്‍ശിപ്പിച്ചുവരുന്നു.
വൈലോപ്പിള്ളിയുടെ 'കൃഷ്ണാഷ്ടമി' എന്ന കവിതയെ അടിസ്ഥാനമാക്കിയുള്ള അഭിലാഷ് ബാബുവിന്റെ 'കൃഷ്ണാഷ്ടമി: വേല book of dry leaves' എന്ന സിനിമ ചിത്രീകരണത്തിന്റെ ഘട്ടത്തിലാണ്. ജിയോ ബേബി പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഔസേപ്പച്ചനാണ്.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com