കൊച്ചി :
ഒരു മര്‍ഡര്‍ ഇന്‍വസ്റ്റിഗേഷന്റെ എല്ലാ നടപടിക്രമങ്ങളും കോര്‍ത്തിണക്കിക്കൊണ്ട്, അതും പൂര്‍ണ്ണമായും ത്രില്ലര്‍ ജോണറിലുള്ള ചിത്രത്തിന്റെ ട്രയിലറാണ് റലീസായിരിക്കുന്നത്. പ്രശസ്ത ആഡ് ഫിലിം മേക്കര്‍ രജീഷ് പരമേശ്വരന് സംവിധാനം ചെയ്യുന്ന 'ആരം' എന്ന ചിത്രത്തിന്റെ ട്രയിലാറിണിത്.
അതിലെ സുപ്രധാനമായ ഒരു രംഗം ഒന്നു ശ്രദ്ധിക്കാം 'പത്തു ദിവസം അതിനുള്ളില്‍ അവന്റെ മരണത്തിനു പിന്നിലുള്ളവര്‍ ആരായാലും നിങ്ങളുടെ മുമ്പില്‍ കൊണ്ടു ചെന്നെത്തിക്കും...'
ട്രെയിലറിലെ ഓരോ വാക്കും ഒരു മര്‍ഡര്‍ ഇന്‍വസ്റ്റിഗേഷന്റെ നാനാ വശങ്ങളിലേക്കും കടന്നുചെല്ലുന്നു...
പൊലീസ്വിന്റെ അന്വേഷണം... രാഷ്ട്രീയ സ്വാധീനം... മീഡിയായുടെ കാഴ്ച്ചപ്പാടുകള്‍... അങ്ങനെ നീളുന്നു ആപട്ടിക.
എന്തായാലും പ്രേക്ഷകരെ ഏറെ ആകാംക്ഷയിലേക്കു നയിക്കുന്ന താണ് ഓരോ രംഗവും.
ഈ ട്രയിലര്‍, ഈ ചിത്രത്തിന്റെ പൊതുസ്വഭാവത്തെത്തന്നെ കാട്ടിത്തരുന്നു.
സൈജു കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സി.ഐ ആന്റോ ഈപ്പനെ അവതരിപ്പിക്കുന്നത്.
സൈജു കുറിപ്പിന്റെ അഭിനയ ജീവിതത്തില്‍ ഇതാദ്യമായാണ് വളരെ ഗൗരവ സ്വഭാവമുള്ള ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോഴിക്കോടിന്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയാണ് ആരത്തിലൂടെ രജീഷ് പരമേശ്വരന് അവതരിപ്പിക്കുന്നത്.
ഗുഡ് ഹോപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
അഞ്ജു കുര്യന്, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്, അഷ്ക്കര്‍ അലി, ഷഹീന് സിദ്ദിഖ്, ദിനേശ് പ്രഭാകര്‍, മനോജ്.കെ.യു, ജയരാജ് വാര്യര്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലന്, സുരദി സന്തോഷ് രമാദേവി, മാസ്റ്റര്‍ ആദം എറിക്ക് എന്നിവരും പ്രധാന താരങ്ങളാണ്.
സുഗീത് സംവിധാനം ചെയ്ത 'കിനാവള്ളി' എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ വിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങള്‍- കൈതപ്രം, ജിസ് ജോയ്, ജോപോള്‍. സംഗീതം- രോഹിത് ഗോപാലകൃഷ്ണന്.
ജെയ്ക്ക് ബിജോയ്സിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ.
പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാബു പിള്ള, കോസ്റ്റ്യൂം ഡിസൈന്‍- സുജിത് മട്ടന്നൂര്‍, മേക്കപ്പ്- കിരണ്‍ മനോജ്, സ്റ്റില്‍സ്- സിബിചീരന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ഷിബിന്‍ കൃഷ്ണ, സൗണ്ട് ഡിസൈന്‍- റോബിന് ടോം, കോറിയോഗ്രാഥി- ശ്രീജിത്ത് ഡാന്‍സ് സിറ്റി, ഫിനാന്‍സ് കണ്ട്രോളര്- സിജോ ഡൊമിനിക്ക്,
ഡിസൈന്‍- മാ മി ജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- മാംഗോ സ്പേസ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ട്ടൈസിംഗ്- ബ്രിംഗ് ഫോര്‍ത്ത്, പ്രൊഡക്ഷന്‍ മാനേജര്‍- മെഹ്മൂദ് കാലിക്കട്ട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷാജി കൊല്ലം, പ്രൊഡക്ഷന്‍ കണ്ട്രോളര്- നികേഷ് നാരായണന്.
ഗുഡ് ഫെല്ലാസ് റിലീസ്സും റോവാന്‍ എന്റെര്‍ടൈന്‍മെന്റും ചേര്‍ന്ന് സെപ്റ്റംബറില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com